ഉത്തർപ്രദേശിൽ വിദേശികൾക്ക് നേരെ വീണ്ടും ആക്രമണം

വിദേശികൾക്കും അവരുടെ ഇന്ത്യൻ സുഹൃത്തുകൾക്കുമാണ് മിർസാപൂരിൽ ദുരനുഭവം നേരിടേണ്ടിവന്നത്

Uttarpradesh

വാരണാസി: ഉത്തർപ്രദേശിൽ വീണ്ടും വിദേശികൾക്കുനേരെ അതിക്രമം. ഫ്രാൻസിൽനിന്നും ഉത്തർപ്രദേശിലെ മിർസാപൂരിലെത്തിയ വിനോദസഞ്ചാരികൾക്കു നേരെയാണ് ആക്രമണമുണ്ടായത്. വിദേശികൾക്കും അവരുടെ ഇന്ത്യൻ സുഹൃത്തുകൾക്കുമാണ് മിർസാപൂരിൽ ദുരനുഭവം നേരിടേണ്ടിവന്നത്.

സഞ്ചാരികൾക്ക് അഭിമുഖമായി വന്ന​ ചെറുപ്പക്കാർ കൂട്ടത്തിലുള്ള സ്​ത്രീകൾക്ക്​ നേരെ മോശം കമന്റുകൾ പറയുകയും ഇത്​ ചോദ്യം ചെയ്തത് മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. തിരിച്ച്​ പോയ ചെറുപ്പക്കാർ പത്ത്​ പേരടങ്ങുന്ന സംഘത്തെ കൂട്ടി വന്ന്​ സഞ്ചാരികൾക്ക്​ നേരെ വീണ്ടും ആക്രമം അഴിച്ചുവിട്ടു. വിവേക്​ എന്ന ചെറുപ്പക്കാരനാണ്​ ആക്രമിക്കാൻ കൂടുതൽ പേരെ സംഘടിപ്പിച്ചത്​. സമീപവാസികൾ ഇട​പെട്ട്​ ചിലരെ പിടിച്ച്​ പൊലീസിൽ ഏൽപിച്ചിട്ടുണ്ട്​.

എഫ്​ഐആർ പ്രകാരം വിദേശ സഞ്ചാരികൾക്ക്​ ആക്രമണത്തിൽ പരുക്ക്​ പറ്റിയിട്ടില്ല. ഒരു വിദേശിയുടെ വീിഡിയോ സ​ന്ദേശം തങ്ങളുടെ കയ്യിലു​ണ്ടെന്നും അതിൽ ആക്രമികളെ തടുക്കുമ്പോൾ ഏറ്റ നിസാര പരുക്കുകൾ അല്ലാതെ, തങ്ങൾക്കൊന്നും പറ്റിയിട്ടില്ലെന്ന്​ പറയുന്നുണ്ടെന്നും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ ആശിഷ്​ തിവാരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്​ എട്ട്​ പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

കഴിഞ്ഞ ഒക്ടോബറിലും യുപിയിൽ വിദേശികൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. ഫത്തേപുർ സിക്രി കാണാൻ വന്ന സ്വിസ്​ ദമ്പതികളെ ആക്രമിച്ച്​ മാരകമായി പരുക്കേൽപിച്ചത്​ രാജ്യമെമ്പാടും വാർത്തായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: French tourists molested assaulted up police arrest 8 accused in mirzapur tourist assault case

Next Story
‘നിങ്ങളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഞങ്ങളെ വലിച്ചിഴക്കരുത്’; മോദിക്ക് മറുപടിയുമായി പാക്കിസ്ഥാൻPM Narendra Modi addressing a public meeting at Surat. (Express photo by Hanif Malek) RE
The moderation of comments is automated and not cleared manually by malayalam.indianexpress.com