പാ​രീ​സ്​: മത ചിഹ്നമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കാൻ ഫ്രഞ്ച് പാർലമെന്റിന്റെ പുതിയ നിർദ്ദേശം. പാർലമെന്റിൽ ധരിക്കേണ്ട വസ്ത്രങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ നിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ മതേതര നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയത്.

പാ​ർ​ല​മെന്റ് അം​ഗ​ങ്ങ​ളി​ലൊ​രാ​ൾ ഫു​ട്ബോ​ൾ ടീ​ഷ​ർ​ട്ട്​​ ധ​രി​ച്ച്​ സ​ഭ​യി​ലെ​ത്തി​യ​താ​ണ്​ പു​തി​യ നി​ർ​ദേ​ശ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. മത ചിഹ്നങ്ങളോ വാണിജ്യ, രാഷ്ട്രീയ മുദ്രാവാക്യങ്ങളോ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കരുതെന്നാണ് പാര്‍ലമെന്റ് പുറത്തിറക്കിയ പുതിയ നിര്‍ദേശം. മ​ത ചി​ഹ്ന​ങ്ങ​ൾ​ക്ക്​ പു​റ​മെ പ്ര​ത്യേ​ക യൂ​ണി​ഫോ​മു​ക​ൾ, ലോ​ഗോ​ക​ൾ എന്നി​വ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ല​മെന്റി​ൽ ധ​രി​ക്കേ​ണ്ടതും ധരിക്കരുതാത്തതുമായ വ​സ്​​ത്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മാര്‍ഗരേഖ പുറത്തിറക്കിയ അധികൃതര്‍, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. എ​ന്നാ​ൽ പുതിയ നിർദ്ദേശത്തിനെതിരെ ​വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തീ​വ്ര മ​തേ​ത​ര​ത്വം അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന്​ ക്രി​സ്​​ത്യ​ൻ സം​ഘ​ട​ന​യാ​യ പ്രൊ​ട്ട​സ്​​റ്റ​ന്റ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഫ്രാ​ൻ​സ്​ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും ഇവര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ