scorecardresearch
Latest News

ഒരു ജനതയ്ക്കൊപ്പം ഈ 99 കാരൻ എന്തിനാണ് തെരുവിൽ നിൽക്കുന്നത് ?

ഭൂപരിഷ്ക്കരണം നടപ്പിലാക്കണെന്നും തങ്ങൾക്കെതിരായി നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നും കളളക്കെസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസികളുടെയും ദലിതരുടെയുയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കർണാടകത്തിൽ സമരം ശക്തിപ്പെടുന്നു.

ഒരു ജനതയ്ക്കൊപ്പം ഈ 99 കാരൻ എന്തിനാണ് തെരുവിൽ നിൽക്കുന്നത് ?

സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലെന്ന പോലെ ഒരു തൊണ്ണൂറ്റിയൊമ്പതുകാരൻ സമരമുഖത്താണ്. ശരിക്കുമൊരു സ്വാതന്ത്ര്യ പോരാട്ടത്തിനായാണ് ആ മനുഷ്യൻ ഈ പ്രായത്തിലും പോരാടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ കർണാടകയിലെ ജീവിക്കുന്ന ചരിത്രമാണ് ഇന്നും  സമരമുഖത്ത് തീ പോലെ ജ്വലിക്കുന്ന എച്ച് എസ് ദൊരേസ്വാമി എന്ന വാർദ്ധക്യം ബാധിക്കാത്ത പോരാട്ടവീര്യം. എന്തിനാണ് ഈ 99 ആം വയസ്സിലും ഒരു മനുഷ്യൻ ഒരു ജനതയോടൊപ്പം തെരുവിൽ നിൽക്കുന്നത്.  ആ  കാഴ്ചയുടെ പിന്നിലേയ്ക്കുളള യാത്ര അസ്വാതന്ത്ര്യത്തിന്റെയും അടിമച്ചങ്ങലകളുടെയും കഥകളാണ് പറയുന്നത്. അതിനെതിരെ ദീർഘകാലമായി നടക്കുന്ന ജനാധിപത്യപരമായ പോരാട്ടങ്ങളുടെയും അതിനെ അടിച്ചമർത്താനുളള ശ്രമങ്ങളുടെയും ചരിത്രമാണ് പറയുന്നത്.

കര്‍ണാടകയിൽ വീണ്ടും  ഭൂപരിഷ്‌കരണം ആവശ്യപ്പെട്ട്  തുടങ്ങിയ ബഹുജന സമരം ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ജനങ്ങളെ ഇനിയും വഞ്ചിക്കരുത്, വാഗ്‌ദാനങ്ങളിൽ നിന്നും  ഒളിച്ചോടരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍മുഴക്കിക്കൊണ്ട് ആയിരക്കണക്കിന് ഭൂ-പാര്‍പ്പിട രഹിതരാണ് ബാംഗ്ലൂരിൽ, ഭരണ സിരാകേന്ദ്രമായ വിധാന്‍സൗധയുടെ തൊട്ടടുത്തുള്ള ഫ്രീഡം പാര്‍ക്കിൽ, ഒത്തുകൂടിയിരിക്കുന്നത്. ഭൂമിയും പാര്‍പ്പിടവും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തുടനീളം നടക്കുന്ന മുപ്പതോളം സമരങ്ങൾ  ഒത്തുചേർന്നാണ് പുതിയ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. ഭൂ-പാര്‍പ്പിട പ്രശ്‌നം പരിഹരിക്കാൻ  മുഖ്യമന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും അധ്യക്ഷതയിൽ ഹൈപ്പവര്‍കമ്മറ്റി രൂപീകരിക്കുക, ഭൂ ഓഡിറ്റ് നടത്തുക തുടങ്ങി പത്തോളം ആവശ്യങ്ങളും, സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍പിന്‍വലിക്കുക തുടങ്ങി മൂന്ന് അടിയന്തിര ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം നടക്കുന്നത്.

എകദേശം ഒരു വര്‍ഷത്തോളമായി സമാനമായ ആവശ്യങ്ങൾ  ഉന്നയിച്ചുകൊണ്ട് കര്‍ണാടകയിൽ  വ്യാപകമായി സമരങ്ങൾ  നടക്കുകയാണ്. പക്ഷേ ഗവൺമെന്റ് പലപ്പോഴും സമരങ്ങളെ അവഗണിക്കുകയോ, വാഗ്ദാനങ്ങള്‍ നല്‍കി തുടര്‍ച്ചയായി ലംഘിക്കുകയോ ചെയ്യുകയായിരുന്നു. നിരന്തരമായി വഞ്ചിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭരണ കേന്ദ്രത്തിലേക്ക് പ്രക്ഷോഭവുമായി ജനങ്ങൾ  എത്തിയത് എന്ന് സമരസമതി നേതാവ്  നൂര്‍ശ്രീധർ  പറയുന്നു.

bhoomi mathu vasathi hakku vanchithara horarta samithi, land issue, karnataka
ഭൂമി മത്തു വസതി ഹക്കു വഞ്ചിതര ഹോരാട്ട സമിതിയുടെ സമരത്തിൽ നിന്ന്

ഭൂ-പാര്‍പ്പിട രഹിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ‘ഭൂമി മത്തു വസതി ഹക്കു വഞ്ചിതര ഹോരാട്ട സമിതി’ എന്ന മുന്നണിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമാന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന മുപ്പതോളം സംഘടനകൾ ഒരുമിച്ചുചേർന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ കമ്മിറ്റി രൂപീകരിച്ചത്. സംസ്ഥാനത്തെ ഭൂ-പാര്‍പ്പിട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പത്ത് നിര്‍ദ്ദേശങ്ങളടങ്ങുന്ന ഒരു മെമ്മോറാണ്ടം കഴിഞ്ഞ ജൂണിൽ  സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും യാതൊരു മറുപടിയും കമ്മറ്റിക്ക് ലഭിച്ചില്ല. തുടര്‍ന്ന് ആഗസ്റ്റ് 20 ന്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ (കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരു ഇദ്ദേഹമാണ് 1970 കളിൽ കര്‍ണാടകയില്‍ഭൂപരിഷ്‌കരണം ആദ്യമായും അനസാനമായും നടത്തുന്നത്) ജന്മശതാബ്ദി ദിനത്തിൽ  ‘ഭൂ മത്തു വസതി ഹക്കു വഞ്ചിതര ഹോരാ’ സമിതിയുടെ നേതൃത്വത്തില്‍പതിനായിരത്തോളം ഭൂ-പാര്‍പ്പിട രഹിതർ  ബംഗലൂരുവിലെ ഭരണസിരാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. പക്ഷേ റവന്യൂ വകുപ്പ് മന്ത്രി കാഗോഡു തിമ്മപ്പ സമരക്കാരെ ചെന്ന് കണ്ട് അഭിവാദ്യം അര്‍പ്പിക്കുകയും, ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ  ഒപ്പമുണ്ടെ് അറിയിക്കുകയും സമരക്കാർ   മുന്നോട്ടു വച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിപുലമായ ഒരു യോഗം വിളിക്കാമെന്നും  ഉറപ്പുനല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

തുടര്‍ന്ന്, നവംബറിൽ, നിയമസഭയുടെ വിന്റര്‍ സെഷൻ ബെല്‍ഗാമിൽ  തുടങ്ങിയപ്പോള്‍ വീണ്ടും പ്രതിഷേധങ്ങൾ  ആരംഭിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും, ആക്റ്റിവിസ്റ്റുമായ എച്ച് എസ് ദൊരേസ്വാമി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ചര്‍ച്ചയ്ക്ക് തയ്യാറാവുകയും ഭൂ-പാര്‍പ്പിട രഹിതര്‍ക്ക് വിതരണം ചെയ്യാനായി മിച്ച ഭൂമി സര്‍വ്വേ നടത്താനും, സര്‍വേ നടപടികള്‍വിലയിരുത്തുതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കാനും തീരുമാനമായി. സമയബന്ധിതമായി തീരുമാനങ്ങള്‍നടപ്പിലാക്കാം എന്ന  ഉറപ്പിന്മേല്‍ പ്രതിഷേധങ്ങൾ  താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാൻ സമരസമിതി തീരുമാനമെടുത്തു.

എന്നാൽ  ഭൂ നിയമത്തില്‍ചില നിസാര ഭേദഗതികള്‍വരുത്തിയതല്ലാതെ മറ്റു നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ നടപ്പിലാക്കാ സിദ്ധരാമയ്യ ഗവൺമെന്റ് ഇതുവരെ ശ്രമിച്ചില്ല. അതിനുപകരം, ഭൂമിക്കൂം പാര്‍പ്പിടത്തിനും വേണ്ടിയുള്ള ആദിവാസികളുടേയും ദളിതരുടേയും സമരങ്ങളെ ഭരണകൂട സംവിധാനങ്ങളുപയോഗിച്ച് അടിച്ചമര്‍ത്താന്‍ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൊടഗു ജില്ലയിലെ ദിഡ്ഡഹള്ളിയില്‍മിച്ചഭൂമിയില്‍ കുടിലു കെട്ടി സമരമാരംഭിച്ച 528 ആദിവാസി കുടുംബങ്ങളെ മാവോയിസ്റ്റുകളെന്നും ഐസിസ് എന്നും ആരോപിച്ച് നിരവധി തവണ പൊലീസിനെ വിട്ട് തല്ലിച്ചതക്കുകയും, കുടിലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. പാകം ചെയ്തുവച്ച ഭക്ഷണത്തിൽ പൊലീസുകാര്‍മൂത്രമൊഴിക്കുകയും, സമരം അവസാനിപ്പിച്ച് സ്ഥലം കാലിയാക്കിയില്ലെങ്കില്‍ ആദിവാസി സ്ത്രീകളെ ബലാല്‍സംഗം ചെയ്യും എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസുകാരുടെയും  ഫോറസ്റ്റ് ഗാര്‍ഡുകളുടേയും ഉപദ്രവത്തിൽ  ഗതികെട്ട സ്ത്രീകളടക്കമുള്ള സമരക്കാര്‍ നഗ്നരായി പ്രതിഷേധിച്ചു.​ അതിനെതിരെ  ലാത്തിച്ചാര്‍ജായിരുന്നു പൊലീസ് നല്‍കിയ മറുപടി. സമരങ്ങളെ അടിച്ചൊതുക്കാനാകില്ല എന്ന് മനസിലാക്കിയപ്പോൾ കള്ളക്കേസുകൾ കെട്ടിചമയ്ക്കുക  എന്നതായി അടുത്ത നടപടി. ദിഡ്ഡഹള്ളി സമരത്തിലുള്ള ആദിവാസികള്‍ക്കെതിരെ മാത്രം ഇരുപതോളം കേസുകളുണ്ട് ഇപ്പോൾ സമരം ചെയ്യുന്നവർ കണക്കുകൾ നിരത്തി  പറയുന്നു.

noor sreedhar, karanataka, land struggle
നൂർ ശ്രീധർ

2011 ലെ സോഷ്യോ-എകണോമിക് കാസ്റ്റ് സെന്‍സസ് പ്രകാരം കര്‍ണാടകയിലെ ഗ്രാമീണ മേഖലയില്‍ 46.57 ശതമാനം കുടുംബങ്ങള്‍ക്കും കൃഷി ഭൂമി ഇല്ല, 4,723 കുടുംബങ്ങള്‍ക്ക് വീടില്ല. ഗ്രാമീണമേഖലയിൽ കൂലിപ്പണിയാണ് പ്രധാന വരുമാന മാര്‍ഗ്ഗം. ആദിവാസി ദലിത് ജനവിഭാഗങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. പ്ലാന്റേഷന്‍മേഖലയിൽ  അടിമപ്പണിയെടുത്താണ് ഭൂരിഭാഗം പേരും ജീവിക്കുന്നത്.

കാപ്പിത്തോട്ടങ്ങള്‍ കൂടുതലുള്ള കൊടഗ് ജില്ലയിൽ തലമുറകളായി തോട്ടങ്ങളില്‍ അടിമപ്പണി ചെയ്യുന്ന ആദിവാസികളുണ്ട്. കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ  ബ്രിട്ടീഷുകാർ കണ്ടെത്തിയ തൊഴിലാളികളാണ് ഇവർ. സ്വന്തമായി വീടില്ലാത്ത ഇവര്‍ തോട്ടത്തില്‍ത്തന്നെയുള്ള ഒറ്റമുറി ലായങ്ങളിലാണ് ജീവിക്കുന്നത്. പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ, മറ്റ് രേഖകളോ ഒന്നും തന്നെ ഇല്ലാത്തതിനാൽ  യാതൊരു വിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായി കണക്കാക്കപ്പെടാറുമില്ല. നൂറു രൂപതൊട്ട് ഇരുന്നൂറു രൂപ വരെയാണ് ഇവര്‍ക്ക് കിട്ടുന്ന എറ്റവും ഉയർന്ന ദിവസക്കൂലി. പലരും സാമ്പത്തിക പ്രശ്‌നം വരുമ്പോൾ തോട്ടം ഉടമയുടെ കയ്യിൽ നിന്നും തന്നെ പണം പലിശയ്ക്ക് വാങ്ങുകയും പലിശ പെരുകി തലമുറകളോം അവിടെ നിന്നും രക്ഷപ്പെടാനാകാതെ പണിയെടുത്ത് ജീവിക്കേണ്ട ഗതികേടിലാണ് എന്നും നൂര്‍ശ്രീധർ പറയുന്നു.

അതേസമയം നഗരങ്ങളില്‍വാടക വീട് പോലും സ്വന്തമായി ഇല്ലാത്തവരുടെ എണ്ണം കൂടിക്കൂടി വരുകയാണെ് സെന്‍സസ്  വ്യക്തമാക്കുന്നു. കര്‍ണാടകയിൽ ആറ് ശതമാനമാണ് നഗരദാരിദ്രനിരക്ക് ​(urban poverty rate) 1.76 ലക്ഷം പേര്‍ക്ക് വാടകയക്കോ, സ്വന്തമായോ  വീടില്ല. 2002 ലെ നാഷണല്‍സാമ്പിള്‍സര്‍വേ റിപ്പോർട്ട്  പ്രകാരം സംസ്ഥാനത്ത് 1983 ചേരികളിൽ മൂന്നിലൊന്ന് ബെഗളുരുവിലാണ്. നഗരവത്കരണവും, വികസനത്തിനുവേണ്ടിയുള്ള കുടിയൊഴിപ്പിക്കലുകളും, ജോലി തേടി ഗ്രാമങ്ങളില്‍നിന്നും  നഗരങ്ങളിലേക്കുള്ള പലായനവും ഒക്കെയാണ് നഗരദാരിദ്രത്തിന്റെ  പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1960 കളുടെ അവസാനത്തോടെയാണ് ഭൂപരിഷ്‌കരണം ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാനത്ത് ആദ്യമായി സോഷ്യലിസ്റ്റുകളുടേയും കമ്യൂണിസ്റ്റുകളുടേയും നേതൃത്വത്തില്‍വലിയ പ്രക്ഷോഭം നടക്കുന്നത്. അതിന്റെ ഫലമായി 1970 കളില്‍ ദേവരാജ് അരശിന്റെ നേതൃത്വത്തില്‍വ ഗവൺമെന്റ് ഭൂപരിഷ്‌കരണം തുടങ്ങിവച്ചു. ഭൂപരിഷ്‌കരണത്തിൽ ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കിയ പരിഗണന കാരണം അദ്ദേഹം അധസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവത്തിച്ചവരിൽ മുന്‍ഗാമിയായി അറിയപ്പെടുന്നു. എന്നാൽ 1974ൽ പാസാക്കിയ ഭൂ പരിഷ്ക്കരണ നിയമത്തിന്  (ലാന്റ് റിഫര്‍മേഷന്‍ആക്റ്റിന്) പുരോഗമന മുഖം വരാന്‍കാരണം അഞ്ച് കമ്യൂണിസ്റ്റ് എം.എല്‍.എ മാരുടേയും ചില സോഷ്യലിസ്റ്റ് എം.എല്‍.എ മാരുടേയും നിരന്തര പരിശ്രമത്തിന്റെ ഫലമാണ് എന്ന്   മാധ്യമപ്രവര്‍ത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ ശിവസുന്ദർ അഭിപ്രായപ്പെടുന്നു.

എന്നാൽ ദേവരാജ് അരശ് ആരംഭിച്ച ഭൂപരിഷ്‌കരണം തുടരാൻ പിന്നീട്   വന്ന ഗവൺമെന്റുകൾ  സന്നദ്ധരായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭൂപ്രശ്‌നം പരിഹരിക്കുന്നതിനായി നിരവധി കമ്മിറ്റികള്‍അതാതു സമയത്ത് രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇന്ന്  പതിനൊന്ന് ലക്ഷം ഏക്കറോളം ഗവൺമെന്റ് ഭൂമി ഭൂമാഫിയയും, രാഷ്ട്രീയ നേതാക്കളും, പ്ലാന്റേഷന്‍മുതലാളിമാരും കയ്യടക്കി വച്ചിരിക്കുന്നു. അതേ സമയം മിച്ചഭൂമിയിൽ കൃഷി ചെയ്യുന്ന, കുടിലുകെട്ടി താമസിക്കുന്ന കൃഷിക്കാരെയും, ദളിതരേയും, ആദിവാസികളേയും തല്ലി കുടിയൊഴിപ്പിക്കുന്നു. ഇതിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ മുന്നേറ്റം  എന്ന് സമര സമിതി നേതാവ് ഡി എച്ച് പൂജാര്‍പറയുന്നു.

h s dorai swamy, karanataka freedom fighter, land struggle,
എച്ച് എസ് ദൊരേസ്വാമി

അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂപരിഷ്‌കരണം ആവശ്യപ്പെട്ടു കൊണ്ട് ഇത്ര ശക്തമായി ജനങ്ങൾ  കര്‍ണാടകയുടെ തെരുവിലേക്കിറങ്ങിയിരിക്കുന്നത്. 99 വയസുള്ള സ്വാതന്ത്ര്യ സമരസേനാനി എച്ച് എസ് ദൊരേസ്വാമിയാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള ശക്തമായ സാന്നിദ്ധ്യം. കക്ഷി രാഷ്ട്രീയ ഭേദമന്യേ കര്‍ണാടക രാഷ്ട്രീയ നേതാക്കള്‍ഗുരസ്ഥാനീയനായിക്കാണുന്ന ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യമാണ്  സിദ്ധരാമയ്യയെ ഏറെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതും. പലതവണ ജനങ്ങളെ പ്രതിനിധീകരിച്ച് ഞാൻ ഗവൺമെന്റുമായി ചര്‍ച്ചയ്ക്ക് പോയി. എന്നാൽ​ ഒരിക്കലും നടപ്പിലാക്കാത്ത  വാഗ്‌ദാനങ്ങൾ തന്ന് അവർ എന്നെയും  ജനങ്ങളേയും വഞ്ചിക്കുയായിരുന്നു. എന്നാൽ ഇനി   ലക്ഷ്യം പൂര്‍ത്തിയാക്കാതെ ഞാൻ സമരപ്പന്തല്‍വിടില്ല എന്ന് ദൊരേസ്വാമി പറയുന്നു.

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Freedom fighter hs doraiswamy leads the fight for landless and displaced in karnataka