പുണെ: സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിന്റെ പ്രപൗത്രനും കോണ്‍ഗ്രസ് നേതാവുമായ രോഹിത് തിലകിനെതിരെ, ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് രോഹിതിനെതിരെ പൊലീസ് കേസെടുത്തത്.

പരാതിക്കാരിയായ സ്ത്രീയും രോഹിതുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും വിവാഹ വാഗ്ദാനം നല്‍കി രോഹിത് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ഇവര്‍ പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു.

2014ലെ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കസബ് പേത്ത് മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ ഗിരീഷ് ബാപട്ടിനോട് മത്സരിച്ച് രോഹിത് തിലക് പരാജയപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ