‘സൗജന്യമായി അരി ലഭിച്ച് ജനങ്ങള്‍ മടിയന്മാരായി’; മദ്രാസ് ഹൈക്കോടതി

സര്‍ക്കാരില്‍ നിന്നും സൗജന്യമായി അരിയും മറ്റ് സാധനങ്ങളും ലഭിക്കുന്നത് ജനങ്ങളെ മടിയന്മാരാക്കി മാറ്റിയെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സര്‍ക്കാരില്‍ നിന്നും സൗജന്യമായി അരിയും മറ്റ് സാധനങ്ങളും ലഭിക്കുന്നത് ജനങ്ങളെ മടിയന്മാരാക്കി മാറ്റിയെന്ന് മദ്രാസ് ഹൈക്കോടതി. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിലേക്കാണ് ഇത് നയിച്ചതെന്നും കോടതി പറഞ്ഞു. പിന്നോക്കവിഭാഗത്തിന് സൗജന്യ അരി വിതരണം ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് അരി വിതരണം ചെയ്യരുതെന്നും നിര്‍ദേശിച്ചു. അരിക്കടത്തിന് ഗൂണ്ടാ ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ഹേബിയസ് കോര്‍പ്പസില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

‘2017-18ല്‍ 2,110 കോടി രൂപയാണ് അരിവിതരണത്തിനായി ചെലവഴിച്ചത്. അത് വലിയൊരു തുകയാണ്. ഇത്രയം തുക സര്‍ക്കാരിന് ചെലവാകുമ്പോള്‍ അത് കൃത്യമായി അര്‍ഹരിലേക്ക് തന്നെയാണോ എത്തുന്നതെന്ന് പരിശോധിക്കണം. ജനങ്ങളുടെ പണം കൊണ്ട് പണക്കാരെ വീണ്ടും സമ്പന്നരാക്കുന്നത് അനീതിയാണ്. ദാരിദ്രരേഖയ്ക്ക് താഴെ ഉളളവര്‍ക്ക് മാത്രമെ സൗജന്യ അരി നല്‍കാവു. ബിപിഎല്‍ കുടുംബങ്ങളെ തിരിച്ചറിയാന്‍ എന്തെങ്കിലും സര്‍വെ നടത്തിയിട്ടുണ്ടോ എന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം,’ കോടതി നിര്‍ദേശിച്ചു.

അരിയും മറ്റ് സൗജന്യങ്ങളും നല്‍കുന്നത് പാവങ്ങള്‍ക്ക് മാത്രമാണെന്ന് ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ‘ജനങ്ങള്‍ സൗജന്യമായി സാധനങ്ങള്‍ ലഭിച്ച് മടിയന്മാരായി. നമ്മള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട സാഹചര്യത്തിലേക്കാണ് ഇത് നയിച്ചത്,’ കോടതി വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Free rice has made people lazy says madras hc

Next Story
‘നാളികേരവും ഇരുമ്പും സമ്മാനമായി നല്‍കിയാല്‍ മൃതദേഹം വീണ്ടെടുക്കാം’; ഗോത്രവര്‍ഗക്കാരെ പ്രീതിപ്പെടുത്താന്‍ നീക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com