സാങ്കേതികവിദ്യ സാധാരണയായി മനുഷ്യരെ മടിയന്മാരാക്കുന്നു എന്നൊരു ആക്ഷേപമുണ്ടെങ്കിലും, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ മന്ത്രാലയം.

delhi free platform tickets, Anand Vihar ISBT station, Fit India Movement, squat for free platform tickets, indian express

റഷ്യൻ റെയിൽ‌വേ സ്റ്റേഷനുകളിലെ ‘സ്ക്വാറ്റ് ആൻഡ് റൈഡ്’ മെഷീനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ റെയിൽ‌വേ ഫിറ്റ്‌നെസും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹിയിലെ ഒരു റെയിൽ‌വേ സ്റ്റേഷനിൽ സമാനമായ സാങ്കേതികവിദ്യ അവതരിപ്പിച്ചു.

delhi free platform tickets, Anand Vihar ISBT station, Fit India Movement, squat for free platform tickets, indian express

റെയിൽ‌വേയുടെ ഫിറ്റ് ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ദേശീയ തലസ്ഥാനത്തെ ആനന്ദ് വിഹാർ‌ റെയിൽ‌വേ സ്റ്റേഷനിൽ‌ മുപ്പത് തവണ കുമ്പിട്ട് നിവർന്നാൽ പ്ലാറ്റ്ഫോം ടിക്കറ്റിന് പൈസ കൊടുക്കേണ്ട.

delhi free platform tickets, Anand Vihar ISBT station, Fit India Movement, squat for free platform tickets, indian express

ആദ്യഘട്ടമെന്ന നിലയിൽ ഇന്ത്യൻ റെയിൽവേ ആനന്ദ് വിഹാർ‌ റെയിൽ‌വേ സ്റ്റേഷനു മുന്നിൽ ഒരു മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. അതിന് മുന്നിൽ നിന്ന് മുപ്പത് തവണ കുമ്പിട്ട് നിവർന്നാൽ മെഷീനിൽ നിന്ന് പ്ലാറ്റ്‌ഫോം ടിക്കറ്റ് പുറത്തു വരും. അങ്ങനെ വെറുതെ കുമ്പിട്ട് നിവർന്നാൽ പോര, 180 സെക്കൻഡുകൾക്കുള്ളിൽ 30 തവണ ഇത് ചെയ്യണം. എന്നാലേ ടിക്കറ്റ് കിട്ടുകയുള്ളൂ.

delhi free platform tickets, Anand Vihar ISBT station, Fit India Movement, squat for free platform tickets, indian express

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദവ ദോസ്ത് എന്ന പേരിൽ ഒരു ജനറിക് മെഡിക്കൽ സ്റ്റോറും റെയിൽ​വേ സ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യ സംരക്ഷണം മാത്രമല്ല, അനാവശ്യമായി പണം ചെലവാക്കുന്നത് തടയുന്നതിന്റെ കൂടി ഭാഗമായി ഇത്തരത്തിലൊരു പദ്ധതി ആരംഭിച്ചുവെന്ന് അറിയിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ആനന്ദ് വിഹാർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോയും ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook