ലൊസാഞ്ചൽസ്: മികച്ച നടിക്കുളള ഓസ്കർ പുരസ്കാരം നേടിയ ഫ്രാൻസെസ് മക്ഡോർമാൻഡിന്റെ അവാർഡ് മോഷണം പോയി. പുരസ്കാര ദാനത്തിനുശേഷം ഗവർണേഴ്സ് ബാളിൽ നടന്ന പാർട്ടിക്കിടെയായിരുന്നു മോഷണമെന്ന് ലൊസാഞ്ചൽസ് പൊലീസ് പറഞ്ഞു.

സംഭവത്തിൽ 47 കാരനായ ടെറി ബ്രെയിൻഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുരസ്കാരം കൈയ്യിൽ പിടിച്ച് നിൽക്കുന്ന വീഡിയോ ഇയാൾ സൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതാണ് കളളനെ കുടുക്കിയത്.

ടെറിയിൽനിന്നും കണ്ടെടുത്ത പുരസ്കാരം തിരികെ മക്ഡോർമാൻഡിന് പൊലീസ് കൈമാറി. ഇയാൾക്ക് 20000 ഡോളര്‍ പിഴ വിധിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

‘ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫ്രാന്‍സെസ് മക്ഡോര്‍മാന്‍ഡ്‌ മികച്ച നടിക്കുളള പുരസ്കാരത്തിന് അർഹയായത്. വര്‍ഷങ്ങള്‍ നീണ്ട തന്‍റെ അഭിനയജീവിതത്തിലെ ആദ്യ ഓസ്കര്‍ പുരസ്കാരം ഇക്കൊല്ലം നോമിനേഷന്‍ ലഭിച്ച എല്ലാ സ്ത്രീകള്‍ക്കും ആണ് മക്ഡോര്‍മാന്‍ഡ്‌ സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook