പാരീസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ശക്തമായ പിന്തുണ പാർലമെന്റിലും ലഭ്യമാകുമെന്ന് പ്രവചനം. പാർലമെന്റിലെ എംപിമാരുടെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മാക്രോണിനും സഖ്യകക്ഷികൾക്കുമായി 400 ലേറെ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.

577 അംഗങ്ങളുള്ള പാർലമെന്‍റിൽ കന്നിപ്പോരാട്ടത്തിൽ 400 മുതൽ 445 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. നിക്കോളാസ് സാർക്കോസിയുടെ റിപ്പബ്ലിക്കൻ കക്ഷി 20.9 ശതമാനം വോട്ടുകളുമായി രണ്ടാമതാണുള്ളത്. വലതു പാർടിയായ നാഷണൽ ഫ്രണ്ട് 13.1 ശതമാനം വോട്ട് മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്. അടുത്ത ഞായറാഴ്ചയാണ് രണ്ടാം ഘട്ട വോട്ടിംഗ്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ മാക്രോണിന് രാഷ്ട്രീയ പിന്തുണ ഉണ്ടായിരുന്നില്ല. റിപ്പബ്ലിക് എൻ മാർച്ച് ആർഇഎം എന്ന പാർട്ടി പിന്നീടാണ് പിന്തുണ പ്രഖ്യാപിച്ചത്. മറ്റ് കക്ഷികളുടെ ജനപിന്തുണ കൂടി തന്നിലേക്ക് ആകർഷിച്ചാണ് മാക്രോൺ ഫ്രാൻസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർത്തത്.
ദീർഘകാലമായി ഫ്രാൻസ് രാഷ്ട്രീയത്തിൽ മുഖ്യ പങ്ക് വഹിച്ചിട്ടുളള റിപ്പബ്ലിക്കൻ പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ഇത്തവണ ജനപിന്തുണ നേടാൻ സാധിക്കാതെ മങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ