ന്യൂ​ഡ​ൽ​ഹി: തലസ്ഥാനത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടത്തിൽ പെട്ട് നാല് ഭാരോദ്വഹന താരങ്ങൾ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റ് രണ്ട് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.

ഡൽഹി-ഛണ്ഡീഗഡ് ദേശീയപാതയിൽ അലിപുരിയ്ക്കടുത്താണ് അപകടം നടന്നത്. കാർ അമിത വേഗതയിലായിരുന്നുവെന്നാണ് സംശയം. കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മോ​സ്കോ​യി​ൽ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ‌ ചാ​മ്പ്യ​നാ​യ സാ​ക്ഷാം യാ​ദ​വ്, ബാ​ലി എ​ന്നി​വ​ർ​ക്കാ​ണ് പ​രുക്കേ​റ്റ​ത്. ഇ​വ​രെ ഷാ​ലി​മാ​ർ ബാ​ഗി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇവർ ഡൽഹിയിൽ നിന്ന് പാനിപ്പട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.

അപകടസ്ഥലത്ത് നിന്ന് മദ്യക്കുപ്പികൾ ലഭിച്ചിട്ടുണ്ട്. മദ്യലഹരിയിൽ വാഹനം ഓടിച്ചതാണോ അപകടത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ