ക്വാലലംപൂർ: സിംബാവെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. സ്വതന്ത്രാനന്തരം സിംബാവെയുടെ ആദ്യ പ്രസിഡന്റായിരുന്നു മുഗാബെ. 37 വര്‍ഷം അദ്ദേഹം സിംബാവെയുടെ ഭരണാധികാരിയായി സേവനം അനുഷ്ഠിച്ചു. 2017 ലാണ് രാജിവച്ചത്. സിംഗപ്പൂരിൽ വച്ചായിരുന്നു അന്ത്യം. സിംബാവെ ഭരണകൂടം മരണം സ്ഥിരീകരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങള്‍ മൂലം ഏപ്രില്‍ മാസം മുതല്‍ അദ്ദേഹം സിംഗപ്പുരില്‍ ചികിത്സയിലായിരുന്നു.
It is with the utmost sadness that I announce the passing on of Zimbabwe’s founding father and former President, Cde Robert Mugabe (1/2)
— President of Zimbabwe (@edmnangagwa) September 6, 2019
1980ല്‍ സിംബാവെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരി എന്ന നിലയിലാണ് മുഗാബെ അറിയപ്പെട്ടിരുന്നത്. 1921 ഫെബ്രുവരി 24നാണ് മുഗാബെ ജനിച്ചത്.
താന്‍ ഒഴിയുന്ന സാഹചര്യത്തില്‍ ഭാര്യയെ സിംബാവെ പ്രസിഡന്റാക്കാൻ മുഗാബെ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അതൊന്നും ഫലം കണ്ടില്ല. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ സിംബാവെ പാര്‍ലമെന്റിൽ നടപടികള്‍ ആരംഭിച്ചപ്പോള്‍ മുഗാബെ രാജിവയ്ക്കുകയായിരുന്നു.
മുഗാബെ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സിംബാവെയിൽ വലിയ പ്രക്ഷോഭം നടന്നിരുന്നു. സെെന്യത്തിന്റെ സഹായത്തോടെ ജനങ്ങൾ തെരുവിലിറങ്ങുകയും മുഗാബെയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടർന്നാണ് മുഗാബെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.