‍അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു

വെളളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് മരണം ഉണ്ടായതെന്ന് കുടുംബം അറിയിച്ചു

FILE PHOTO: Former President, George H.W. Bush smiles as he listens to Republican presidential candidate Mitt Romney speak as he met with Bush to pick up his formal endorsement in Houston, Texas, U.S. March 29, 2012. REUTERS/Donna Carson/File Photo

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. വെളളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് മരണം ഉണ്ടായതെന്ന് കുടുംബം അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബര ബുഷ് അന്തരിച്ച് 8 മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.

രക്തത്തില്‍ രോഗാണുക്കള്‍ പടര്‍ന്ന ബുഷിനെ ഭാര്യയുടെ മരണശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മാസങ്ങളോളം അദ്ദേഹം അസുഖബാധിതനായി കഴിഞ്ഞു. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് അവശനായിരുന്ന അദ്ദേഹം കഴിഞ്ഞ ആറ് വര്‍ഷമായി വീല്‍ചെയറിലായിരുന്നു.

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിഒന്നാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് ജോർജ് ഹെർബെർട്ട് വോക്കർ ബുഷ്‌. റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ്‌ അമേരിക്കയുടെ 43-മത് രാഷ്രപതി ആയും ജെബ് ബുഷ്‌ ഫ്ലോറിഡ-യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former us president george h w bush dies at

Next Story
പ്രതിഷേധ കടലിരമ്പി; കേന്ദ്രത്തിന് മുന്നറിയിപ്പായി കര്‍ഷക മാര്‍ച്ച്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express