scorecardresearch

മുൻ കേന്ദ്രമന്ത്രി രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് കിറ്റി കുമാരമംഗലം കൊല്ലപ്പെട്ടത്

തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് കിറ്റി കുമാരമംഗലം കൊല്ലപ്പെട്ടത്

author-image
WebDesk
New Update
Kitty Kumaramangalam, Death, Murder

ന്യൂഡല്‍ഹി: അഭിഭാഷകയും മുന്‍ കേന്ദ്രമന്ത്രി പി.രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യയുമായ കിറ്റി കുമാരമംഗലത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് കിറ്റി കുമാരമംഗലം കൊല്ലപ്പെട്ടത്. 68 വയസായിരുന്നു.

Advertisment

മൂന്ന് പേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കിറ്റി കുമാരമംഗലത്തിന്റെ വീടിന് സമീപം ജോലി ചെയ്യുന്ന രാജു ലഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൂടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഡിസിപി ഇങ്കിത് പ്രതാപ് സിങ് പറഞ്ഞു.

"കിറ്റി കുമാരമംഗലത്തിന്റെ സഹായിയായ മഞ്ജുവിന്റെ കോള്‍ രാത്രി 11 മണിയോടെയാണ് ലഭിച്ചത്. രാത്രി ഒന്‍പത് മണിയോടെ രാജു വീട്ടിലേക്ക് വരുകയായിരുന്നു. മഞ്ജു വാതില്‍ തുറന്നു കൊടുത്തു. പക്ഷെ മഞ്ജുവിനെ രാജു ബലം പ്രയോഗിച്ച് മറ്റൊരു മുറിയിലേക്ക് മാറ്റി," ഡിസിപി പറഞ്ഞു.

രാജുവിനൊപ്പം രണ്ട് പേരുമുണ്ടായിരുന്നെന്ന് മഞ്ജുവിന്റെ പരാതിയില്‍ പറയുന്നു. "അവര്‍ കിറ്റിയെ ബലം പ്രയോഗിച്ച് മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ശബ്ദം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് കിറ്റിയെ കൊലപ്പെടുത്തിയത്. ഈ സമയത്ത് മഞ്ജു രക്ഷപ്പെടുകയും അയല്‍ക്കാരെ വിളിച്ചു വരുത്തുകയുമായിരുന്നു. പിന്നീടാണ് പൊലീസിനെ വിവരമറിയിച്ചത്," മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Advertisment

പൊലീസ് സ്ഥലത്തെത്തുകയും മഞ്ജുവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. "കൊല്ലപ്പെട്ട വ്യക്തിയുടെ വീട് കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിലുളള അവരുടെ മകനെ വിവരം അറിയിച്ചു. രാജുവിനെ പിടികൂടാന്‍ സാധിച്ചു. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരിച്ചില്‍ ആരംഭിച്ചു കഴിഞ്ഞു," ഡിസിപി കൂട്ടിച്ചേര്‍ത്തു.

1984 ലാണ് ഭര്‍ത്താവ് രംഗരാജന്‍ കുമാരമംഗലം ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 ല്‍ പാര്‍ലമെന്ററികാര്യ നിയമ, നീതി, കമ്പനി വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യ ബിജെപി എംപിമാരില്‍ ഒരാളായിരുന്നു രംഗരാജന്‍ കുമാരമംഗലം.

വാജ്പേയ് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെ 2000 ലാണ് രംഗരാജന്‍ കുമാരമംഗലം മരണപ്പെട്ടത്. അര്‍ബുദ രോഗ ബാധിതനായിരുന്നു. രംഗരാജന്‍ മോഹന്‍ കുമാരമംഗലം, രുചിര കുമാരമംഗലം എന്നിവരാണ് മക്കള്‍.

Also Read: സമാനതകളില്ലാത്ത മികവിന്റെ ഉടമ; ദിലീപ് കുമാറിന് വിട

Union Minister Murder Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: