മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

സിറ്റിങ് രാജ്യസഭാ എംപിയായ ഫെര്‍ണാണ്ടസ് വ്യായാമത്തിനിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു

oscar fernandes dead, oscar fernandes latest news, oscar fernandes dies, oscar fernandes death, oscar death mangalore, oscar fernandes death news, indian express malayalam, ie malayalam

ബെംഗളുരു: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു.

സിറ്റിങ് രാജ്യസഭാ എംപിയായ ഫെര്‍ണാണ്ടസ് വ്യായാമത്തിനിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ ഗതാഗത, റോഡ്, ഹൈവേ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്. അതേ കാലയളവില്‍, തൊഴിൽ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു.

ഉഡുപ്പി സ്വദേശിയായ അദ്ദേഹം 1980 കളുടെ അവസാനത്തില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. അതിനുമുമ്പ് 1983 ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജോയിന്റ് സെക്രട്ടറിയായി. 1983 നും 1997 നും ഇടയില്‍ അഞ്ചു തവണ ലോക്‌സഭാ അംഗമായി പ്രവര്‍ത്തിച്ചു.1998 ഏപ്രിലിലാണ് ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

”മുതിര്‍ന്ന നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ വിയോഗം കേള്‍ക്കുന്നതില്‍ ദുഖമുണ്ട്. പാരമ്പര്യവും ആധുനികതയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അഞ്ച് ദശകം നീണ്ട വിശിഷ്ടമായ പൊതുജീവിതത്തില്‍ അദ്ദേഹം, വഹിച്ച പദവികള്‍ പരിഗണിക്കാതെ എപ്പോഴും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അനുശോചനം,” കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും കര്‍ണാടക എംഎല്‍സിയുമായ ബി കെ ഹരിപ്രസാദ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് സംഘടാന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അനുശോചിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ”പകരം വയ്ക്കാനാവാത്ത മാര്‍ഗദര്‍ശിയും കഠിനാധ്വാനിയുമായ സംഘടനാ നേതാവായ ഓസ്‌കാര്‍ ജി രാഷ്ട്രത്തിന്റെയും പാര്‍ട്ടിയുടെയും പുരോഗതിക്കായി വളരെയധികം സംഭാവന നല്‍കി,” എന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

കേരളവുമായി എക്കാലത്തും അടുപ്പം കാത്തുസൂക്ഷിച്ച ദേശീയ നേതാക്കളിലൊരാളായിരുന്നു ഓസ്കാർ ഫെർണാണ്ടസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former union minister oscar fernandes passes away

Next Story
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുBhupendra Patel, Bhupendra Patel swearing in ceremony, Bhupendra Patel Gujarat CM, Gujarat chief minister, Vijay Rupani, Gujrat BJP, Narendra Modi, Amit Shah, Indian Express Malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express