ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഐസിയുവിലാണ് ജെയ്റ്റ്‌ലി. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രി എയിംസിലെത്തി. രാത്രി 11.30 ഓടെയാണ് അമിത് ഷാ എയിംസിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടത്. അതിനു പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആശുപത്രിയിലെത്തി ജെയ്റ്റ്‌ലിയെ കണ്ടു. ഡോക്ടര്‍മാരോട് ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയെ കുറിച്ച് തിരക്കി. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എന്നിവരും കഴിഞ്ഞ ദിവസം എയിംസിലെത്തിയിരുന്നു

Read Also: “അരുൺ ജെയ്റ്റ്‍ലിയുടെ മന്ത്രിപദവി നിഗൂഢരഹസ്യം”; ട്രോളുമായി ദിവ്യ സ്പന്ദന

ഓഗസ്റ്റ് ഒന്‍പതിനാണ് 66 കാരനായ ജെയ്റ്റ്‌ലിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം നേരിട്ടതുമൂലമാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് അരുണ്‍ ജെയ്റ്റ്‌ലിക്കുള്ളത്. നേരത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ജെയ്റ്റ്‌ലി വിധേയനായിട്ടുണ്ട്. ഓഗസ്റ്റ് 10 വരെ മെഡിക്കല്‍ ബുള്ളറ്റിനൊന്നും എയിംസ് ആശുപത്രി പുറത്തുവിട്ടിരുന്നില്ല.

കഴിഞ്ഞ ശനിയാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണ്‍ ജെയ്റ്റിലെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. ചികിത്സകളോട് ജെയ്റ്റ്‌ലി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നുമാണ് അന്ന് വെങ്കയ്യ നായിഡു മാധ്യമങ്ങളോട് പറഞ്ഞത്.

മേയ് മാസത്തിലും ജെയ്റ്റ്‌ലി എയിംസില്‍ ചികിത്സ തേയിടിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് അരുണ്‍ ജെയ്റ്റിലി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മാറി നിന്നതും അതുകൊണ്ടാണ്. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്നു ജെയ്റ്റ്‌ലി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook