Latest News

മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ മകനായ അജിത് സിങ് കമ്പ്യൂട്ടര്‍ വ്യവസായം ഉപേക്ഷിച്ച് ഇന്ത്യയിലേക്കു മടങ്ങി രാഷ്ട്രീയത്തില്‍ സജീവമായ ആളാണ്

ajit singh, ajit singh death news, rld chief ajit singh, rld chief ajit singh death news, ajit singh dies, ajit singh dead, chaudhary ajit singh, chaudhary ajit singh death news, chaudhary ajit singh death, chaudhary ajit singh rld chief, ajit singh age, ajit singh covid, ajit singh coronavirus

ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു. മരണവിവരം മകന്‍ ജയന്ത് ചൗധരി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. 82 വയസായിരുന്നു അദ്ദേഹത്തിന്.

ഏപ്രില്‍ 20നാണ് അജിത് സിങ്ങിനു കോവിഡ് സ്ഥിരീകരിച്ചത്. തുടന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

”ഏപ്രില്‍ 20 നാണ് ചൗധരി അജിത് സിംഗ് ജിയ്ക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അവസാനനിമിഷം വരെ ആരോഗ്യാവസ്ഥയുമായി പൊരുതിയ അദ്ദേഹം ഇന്നു രാവിലെ അന്ത്യശ്വാസം വലിച്ചു. ജീവിത യാത്രയിലുടനീളം ചൗധരി സാഹിബിനെ അനേകം പേര്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അദ്ദേഹം നിങ്ങള്‍ എല്ലാവരുമായും ബന്ധം വളര്‍ത്തിയെടുക്കുകയും നമ്മുടെ ക്ഷേമത്തിനായി ഏറ്റവും മികച്ച പരിഗണനയും പരിശ്രമവും നല്‍കുകയും ചെയ്തു, ”അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.

ബാഗ്പത്തില്‍നിന്ന് ഏഴു തവണ പാര്‍ലമെന്റ് അംഗാമായി തിരഞ്ഞടുക്കപ്പെട്ട അജിത് സിങ് വിപി സിങ്, പിവി നരസിംഹറാവു, അടല്‍ ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിങ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. വ്യോമയാനം, കൃഷി, ഭക്ഷ്യ സംസ്‌കരണ വ്യവസായം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

Also Read: Coronavirus India Updates: രാജ്യത്ത് 4.12 ലക്ഷം പുതിയ കോവിഡ് കേസുകൾ, മരണം 3,980

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ മകനായ അജിത് സിങ് കമ്പ്യൂട്ടര്‍ വ്യവസായം ഉപേക്ഷിച്ച് ഇന്ത്യയിലേക്കു മടങ്ങി രാഷ്ട്രീയത്തില്‍ സജീവമായ ആളാണ്. 1986 ല്‍ രാജ്യസഭാംഗമായി.

അജിത് സിങ്ങെിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം പ്രകടിപ്പിച്ചു. സിങ് എപ്പോഴും കര്‍ഷക താല്‍പ്പര്യങ്ങള്‍ക്കായി അര്‍പ്പിതനായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രത്തിലെ നിരവധി വകുപ്പുകളുടെ ഉത്തരവാദിത്തം അദ്ദേഹം കാര്യക്ഷമമായി നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല എന്നിവർ ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former union minister and rld chief ajit singh dead

Next Story
മദ്രാസ് ഹൈക്കോടതിയുടെ വിമർശനം: വിയോജിപ്പ് പ്രകടിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിലപാട് സമർപ്പിച്ചില്ലassembly elections 2021, election commission, election commission coronavirus cases, gag order on media, madras high court, india coronavirus, ECI Covid-19, ECI Covid-19 spread, Assembly Elections Covid-19, India Covid-19 second wave, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com