scorecardresearch

വാട്‌സ്ആപ്പിൽ വ്യാജ പ്രചരണം; മുൻ ഡിജിപിക്കെതിരെ കേസെടുത്ത് തമിഴ്‌നാട് സർക്കാർ

മുൻ എഐഎഡിഎംകെ എംഎൽഎ കൂടിയായ ആർ നടരാജിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്

മുൻ എഐഎഡിഎംകെ എംഎൽഎ കൂടിയായ ആർ നടരാജിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്

author-image
Arun Janardhanan
New Update
R Nataraj

ഡിഎംകെ സർക്കാരിനെതിരെ ദുരുദ്ദേശ്യപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് തമിഴ്‌നാട് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആർ നടരാജിനെതിരെ ട്രിച്ചി സൈബർ ക്രൈം പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെതിരെ  വാട്‌സ്ആപ്പ് വഴി പ്രചരിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുൻ എം എൽ എ കൂടിയായ നടരാജിനെതിരെ കേസെടുത്തിരിക്കുന്നത്.

Advertisment

ചെന്നൈയിലെ ഒരു വിവാഹച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെ, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സർക്കാരിനെതിരെ അപവാദ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആരോപിച്ചു, ആ ആരോപണം നടരാജിനെതിരായണെന്ന് പീന്നിട് വ്യക്തമായി.  തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഡിഎംകെയ്ക്ക് ഹിന്ദുവോട്ടുകൾ ആവശ്യമില്ലെന്ന് നടരാജ് തെറ്റായി അവകാശപ്പെട്ടുവെന്ന് സ്റ്റാലിൻ പറയുന്നു, മുഖ്യമന്ത്രി അത് ശക്തമായി നിഷേധിക്കുകയും ചെയ്തു.

നടരാജിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വ്യത്യസ്‌ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മനഃപൂർവം പൊതുജന ശല്യം ഉണ്ടാക്കുക, ഭയം ഉണ്ടാക്കാൻ കിംവദന്തികൾ പ്രചരിപ്പിക്കുക, ആശയവിനിമയ ഉപാധികൾ വഴി ആൾമാറാട്ടം നടത്തുക തുടങ്ങിയ ആരോപണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ രണ്ട് വർഷമായി തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ പൊലീസ് പിന്തുണയോടെ തകർത്തുവെന്ന തെറ്റായ ആരോപണം നടരാജ് നടത്തിയെന്ന് ആരോപിച്ച് ട്രിച്ചി കരുമണ്ഡപത്തിലെ അഭിഭാഷക പി ഷീല നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഈ ആരോപണം, സംസ്ഥാന പൊലീസിന്റെ സത്യസന്ധതയെ വെല്ലുവിളിക്കുക മാത്രമല്ല, വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമവുമാണ് എന്നാണ് പരാതി.

Advertisment

കൂടാതെ, ഹിന്ദു വോട്ടർമാരോട് മുഖ്യമന്ത്രി സ്റ്റാലിൻ അവഗണന പ്രകടിപ്പിച്ചുവെന്ന അവകാശവാദം ഉന്നയിക്കുന്ന  ഒരു വാർത്താ ചാനലിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് നടരാജ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.

ഐ  പി സി യിലെ 153 എ (സാമുദായിക അസ്വാരസ്യം പ്രോത്സാഹിപ്പിക്കൽ), 504 (മനപ്പൂർവ്വം അപമാനിക്കൽ), 505 (1) (ബി) (പ്രകോപിക്കുന്നതിനുള്ള ഉദ്ദേശ്യം), 505 (1) (സി) (ഭയം സൃഷ്ടിക്കൽ), 505 (2) (വിദ്വേഷം സൃഷ്ടിക്കുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരവും ഐടി ആക്ടിന്റെ സെക്ഷൻ 66 ഡി (ഐഡന്റിറ്റി മോഷണം). പ്രകാരവുമാണ് മുൻ ഡിജിപിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

Aiadmk Hate Campaign Dmk Tamil Nadu Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: