പുതുച്ചേരി: പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ മുന്‍ കണ്‍വീനറുമായ ആര്.വി ജാനകിരാമന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. പുതുച്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ തുടരുകയായിരുന്നു. ഇന്നലെ ഡിഎംകെ നേതാവ് കനിമൊഴി സന്ദര്‍ശിച്ചിരുന്നു. പ്രായസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജാനകിരാമനെ കഴിഞ്ഞ ആഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1996 മുതല്‍ 2000 വരെ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായിരുന്നു ജാനകിറാമൻ.
