അഫ്ഗാനില്‍ മാധ്യമപ്രവര്‍ത്തകയെ പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി

ആദ്യം ആകാശത്തേക്ക് വെടിവെച്ച അക്രമി ആളുകളെ വിരട്ടി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും പാ​ർ​ല​മെ​ന്‍റി​ലെ സാം​സ്കാ​രി​ക ഉ​പ​ദേ​ഷ്ടാ​വു​മാ​യ മി​ന മം​ഗ​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​തെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച്ച ജോലിക്കായി വീട്ടില് നിന്നും പോവുമ്പോഴാണ് അക്രമം നടന്നത്. കാ​ബൂ​ളി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിവെച്ചതെന്ന് അക്രമം നടന്ന സ്ഥലത്തിന് സമീപമുളള കടയിലെ ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക അപ്പോള്‍ കാറിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച അക്രമി ആളുകളെ വിരട്ടി. പിന്നീടാണ് മംഗളിന്റെ നെഞ്ചിലേക്ക് രണ്ട് തവണ വെടിയുതിര്‍ത്തത്.

അക്രമികള്‍ ഉടന്‍ തന്നെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. അക്രമത്തില്‍ ആരും ഇതുവരെ ഉത്തരവദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമാണോ വ്യക്തിവൈരാഗ്യത്തിന്റെ പേരിലുളള അക്രമമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

മൂ​ന്നു പ്ര​ദേ​ശി​ക ചാ​ന​ലു​ക​ളി​ൽ വാ​ർ​ത്താ അ​വ​താ​ര​ക​യാ​യി ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു മം​ഗ​ൽ. ഈ ​വ​ര്‍​ഷം അ​ഫ്ഗാ​നി​ൽ 15 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former prominent afghan tv journalist shot dead in kabul

Next Story
ഞാന്‍ സ്‌നേഹത്തോടെ സമീപിക്കും, പക്ഷേ മറുപടി നല്‍കാറില്ല: രാഹുല്‍ ഗാന്ധിnarendra modi, rahul gandhi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express