scorecardresearch

ഒരു യുഗത്തിന്റെ അവസാനം; പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ

പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും 5 ദശാബ്ദക്കാലം നീണ്ടുനിന്ന വിശിഷ്ടമായ പൊതുജീവിതത്തിൽ, അദ്ദേഹം വഹിച്ച ഉന്നത പദവികൾ കണക്കിലെടുക്കാതെ അദ്ദേഹം നിലത്തു വേരൂന്നിയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്

പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും 5 ദശാബ്ദക്കാലം നീണ്ടുനിന്ന വിശിഷ്ടമായ പൊതുജീവിതത്തിൽ, അദ്ദേഹം വഹിച്ച ഉന്നത പദവികൾ കണക്കിലെടുക്കാതെ അദ്ദേഹം നിലത്തു വേരൂന്നിയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്

author-image
WebDesk
New Update
pranab mukherjee, pranab mukherjee death news, pranab mukherjee dead, pranab mukherjee age, pranab mukherjee passes away, former president pranab mukherjee, pranab mukherjee death latest news, pranab mukherjee son, pranab mukherjee today news

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം ഒരു യുഗത്തിന്റെ അവസാനമാണെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചപ്പോൾ രാജ്യത്തിന്റെ വികസന പാതയിൽ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

"അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യുഗം തന്നെ കടന്നുപോവുകയാണ്. ഒരു മുനിയുടെ മനോഭാവത്തോടെ മാതൃഭൂമിയെ സേവിച്ചു. തങ്ങളുടെ ഏറ്റവും നല്ല പുത്രന്മാരിൽ ഒരാളെ നഷ്ടപ്പെട്ടതിൽ രാജ്യം വിലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും എല്ലാ പൗരന്മാരെയും അനുശോചനം അറിയിക്കുന്നു." രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും 5 ദശാബ്ദക്കാലം നീണ്ടുനിന്ന വിശിഷ്ടമായ പൊതുജീവിതത്തിൽ, അദ്ദേഹം വഹിച്ച ഉന്നത പദവികൾ കണക്കിലെടുക്കാതെ അദ്ദേഹം നിലത്തു വേരൂന്നിയെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.

Advertisment

"ഭാരത് രത്‌ന ശ്രീ പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യ ദുഃഖിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വികസന പാതയിൽ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു." പ്രധാനമന്ത്രി പറഞ്ഞു. പണ്ഡിതനും മികച്ച രാഷ്ട്രതതന്ത്രജ്ഞനുമായിരുന്നു അദ്ദേഹമെന്നും നരേന്ദ്ര മോദി അനുസ്മരിച്ചു.

മാതൃരാജ്യത്തിന് നൽകിയ നിഷ്കളങ്കമായ സേവനത്തിനും അവിസ്മരണീയമായ സംഭാവനയ്ക്കും പ്രണബ് ദായുടെ ജീവിതം എല്ലായ്പ്പോഴും വിലമതിക്കപ്പെടും. അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ശൂന്യത സൃഷ്ടിക്കും. ഈ നികത്താനാവാത്ത നഷ്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടും എന്റെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Pranab Mukherjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: