scorecardresearch

പഞ്ചാബ് സർവകലാശാലയ്ക്ക് 3,500 പുസ്തകങ്ങള്‍ സംഭാവന ചെയ്ത് ഡോ.മന്‍മോഹന്‍ സിങ്

പഞ്ചാബ് സർവകലാശാലയിലെ പൂർവ്വ വിദ്യാര്‍ത്ഥിയാണ് മന്‍മോഹന്‍ സിങ്

പഞ്ചാബ് സർവകലാശാലയിലെ പൂർവ്വ വിദ്യാര്‍ത്ഥിയാണ് മന്‍മോഹന്‍ സിങ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manmohan singh, former prime minister, Manmohan singh on PM Modi, manmohan singh on rbi vs centre. rbi vs centre, manmohan singh on loan waiver, loan waiver by congress government, on book launch, changing india, indian express,iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്റെ സ്വകാര്യ ശേഖരത്തിലുളള 3,500 പുസ്തകങ്ങള്‍ പഞ്ചാബ് സർവകലാശാലയ്ക്ക് സംഭാവന ചെയ്തു. ഈ സർവകലാശാലയ്ക്ക് കീഴിലാണ് അദ്ദേഹം പഠിച്ചത്. ബുധനാഴ്ചയാണ് പുസ്തകങ്ങള്‍ സംഭാവന ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മന്‍മോഹന്‍ സിങ് സർവകലാശാല അധികൃതരെ അറിയിച്ചത്.

Advertisment

പഞ്ചാബ് സർവകലാശാലയില്‍ സാമ്പത്തികശാസ്ത്രത്തിലാണ് 1952ല്‍ അദ്ദേഹം ബിരുദം നേടിയത്. 1954ല്‍ ബിരുദാനന്തര ബിരുദവും പഞ്ചാബ് സർവകലാശാലയില്‍ നിന്നും അദ്ദേഹം നേടി. പുസ്തകം, ചിത്രങ്ങള്‍, പെയിന്റിങ് എന്നിവ ഡല്‍ഹിയില്‍ നിന്നും യൂണിവേഴ്സിറ്റി ക്യാംപസിലേക്ക് കൊണ്ടുവരാനുളള നടപടികള്‍ വേഗത്തില്‍ ചെയ്യുമെന്ന് സർവകലാശാല അധികൃതര്‍ അറിയിച്ചു. ക്യാംപസിലെ ഗുരു തേഗ് ബഹാദൂര്‍ ഭവനിലാണ് പുസ്തകങ്ങളും മറ്റ് സംഭാവനകളും സൂക്ഷിക്കുക.

സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ഒടുവിൽ 2004 മേയ്‌ 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌ മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്. ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22-ന് മൻമോഹൻ സർക്കാർ ലോക്‌സഭയിൽ വിശ്വാസവോട്ട് തേടി. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിച്ചു.

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്‌ധനായാണ്‌ മൻമോഹനെ വിലയിരുത്തേണ്ടത്‌. പഞ്ചാബ്‌ സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചാണ്‌ ഡോ.സിങ് സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയത്‌. റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും രാജ്യാന്തര നാണയനിധി (ഐഎംഎഫ്‌) അംഗമെന്നനിലയിൽ രാജ്യാന്തര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങ്ങിന്റെ ആദ്യത്തെ പരിഷ്കാരം. ഈ സാമ്പത്തിക നയങ്ങൾ തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ പിന്നീട്‌ മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മൻമോഹൻ സിങ്ങിന്റെ പരിഷ്കാരങ്ങളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതലത്തിൽ അംഗീകരിച്ചു. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്കർത്താവ് എന്ന നിലയിലും സിങ് വ്യവസായികളുടെ ഇടയിൽ അറിയപ്പെടുന്നുണ്ട്.

Advertisment

2009-ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്. 2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു. ലൈസൻസ്‌ രാജ്‌ സംവിധാനത്തിന്റെ അന്ത്യം കുറിക്കുകയും പുതിയ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക്‌ തുടക്കമിടുകയും ചെയ്യാൻ ഇദ്ദേഹത്തിനായി എന്ന്‌ വിലയിരുത്തപ്പെടുന്നു.

Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: