scorecardresearch

തോഷഖാന അഴിമതി കേസ്; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവ്

പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ അനധികൃതമായി വിറ്റതിനാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്

പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ അനധികൃതമായി വിറ്റതിനാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്

author-image
WebDesk
New Update
imran khan|pakisthan|pak

തോഷഖാന അഴിമതിക്കേസില്‍ തടവുശിക്ഷ മരവിപ്പിച്ചു; ഇമ്രാന്‍ ഖാന്‍ ജയില്‍ മോചിതനാകും

ലാഹോർ: തോഷഖാന കേസിൽ വിചാരണക്കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചതിനുപിന്നാലെ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയെ ശനിയാഴ്ച ലാഹോറിൽ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ 140 മില്യൺ പാകിസ്ഥാൻ രൂപ (635,000 ഡോളർ) വിലമതിക്കുന്ന സർക്കാർ സമ്മാനങ്ങൾ അനധികൃതമായി വിറ്റതിന് മുൻ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ശിക്ഷ.

Advertisment

എന്നാൽ ഖാൻ കുറ്റം സമ്മതിച്ചിട്ടില്ല. ജില്ലാ കോടതി കേസിനെതിരെ പാകിസ്ഥാൻ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തതായി ഖാന്റെ രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഒരു പ്രസ്താവനയിൽ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നിയമവിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ശിക്ഷ നവംബർ ആദ്യം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ഖാന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Pakistan News Imran Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: