Latest News
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിര്‍വ്വാഹ സമിതി യോഗവും ഇന്ന്
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍
തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈൻ ആക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആര്‍

രാ​ജ്യ​ത്തെ സേ​വി​ക്കൂ, രാ​ഷ്ട്രീ​യ​ക്കാ​രെ​യ​ല്ല; റാ​വ​ത്തി​നോ​ട് മു​ൻ നാ​വി​ക​സേ​ന മേ​ധാ​വി

സേ​നാം​ഗ​ങ്ങ​ൾ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നും രാം​ദാ​സ് ചൂ​ണ്ടി​ക്കാ​ട്ടി

L Ramdas, എൽ രാംദാസ്, bipin rawat on caa protests, ബിപിൻ റാവത്ത്, bipin rawat leadership, സൈനിക മേധാവി, asaduddin owaisi on bipin rawat, പൗരത്വ ഭേദഗതി നിയമ പ്രതിഷേധം, caa protests india, india news, ഐഇ മലയാളം, ie malayalam

ന്യൂഡൽഹി: പൗ​ര​ത്വ ഭേദഗതി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്തു ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ വി​മ​ർ​ശി​ച്ച ക​ര​സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ ന​ട​പ​ടിക്കെതിരെ മു​ൻ നാ​വി​ക​സേ​ന അ​ഡ്മി​റ​ൽ ജ​ന​റ​ൽ എ​ൽ. രാം​ദാ​സ്. സാ​യു​ധ സേ​ന​യി​ലു​ള്ള​വ​ർ രാ​ഷ്ട്രീ​യ ശ​ക്തി​ക​ളെ​യ​ല്ല, രാ​ജ്യ​ത്തെ​യാ​ണ് സേ​വി​ക്കേ​ണ്ട​തെ​ന്നും അ​താ​ണ് സേ​ന​ക​ൾ പി​ന്തു​ട​രു​ന്ന ന​യ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. സേ​നാം​ഗ​ങ്ങ​ൾ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നും രാം​ദാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

“രാഷ്ട്രീയ നേതാക്കളെയല്ല, രാജ്യത്തെയാണ് നമ്മൾ സേവിക്കുന്നത്. രാഷ്ട്രീയ വീക്ഷണങ്ങൾ പ്രകടിപ്പിക്കുകയെന്നത് സേവനമനുഷ്ഠിക്കുന്ന ഏതൊരു ഉദ്യോഗസ്ഥൻ ചെയ്താലും ചട്ടലംഘനമാണ്. അത് ഉയർന്ന പദവിയിൽ ഉള്ള ആളാണെങ്കിലും താഴ്ന്ന പദവിയിൽ ഉള്ള ആളാണങ്കിലും ശരിയല്ല.”

Read More: ജനങ്ങളെ അക്രമങ്ങളിലേക്ക് തളളിവിടുന്നവരല്ല നേതാക്കൾ; വിമർശിച്ച് കരസേനാ മേധാവി

ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്നായിരുന്നു ബിബിൻ റാവത്തിന്റെ പ്രസ്താവന. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. നിരവധി സർവകലാശാലകളിലെയും കോളേജിലെയും വിദ്യാർഥികളെയും ജനക്കൂട്ടത്തെയും നേതാക്കൾ തെറ്റായ പാതയിലേക്ക് നയിച്ച് നഗരങ്ങളിൽ അക്രമം നടത്തി. ഇതല്ല നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”നേതൃത്വമെന്നത് മുന്നോട്ടുനയിക്കാനുളളതാണ്. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ എല്ലാവരും നിങ്ങളെ പിന്തുടരും. അതത്ര എളുപ്പമല്ല. അത് എളുപ്പമാണെന്നു തോന്നും, പക്ഷേ വളരെ സങ്കീർണമായ ഒന്നാണത്. നേതാക്കൾ അണികളെ ശരിയായ ദിശയിലേക്ക് നയിക്കണം, തെറ്റായ ദിശയിലേക്കാവരുത്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

സൈനിക മേധാവിയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. സിഎഎ പ്രതിഷേധങ്ങൾക്കെതിരെ സൈനിക മേധാവി സംസാരിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തിന് എതിരാണ്. ഇന്ന് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ കരസേന മേധാവിയെ അനുവദിച്ചാൻ, നാളെ സൈന്യത്തെ ഏറ്റെടുക്കാനുളള ശ്രമം നടത്താൻ അനുവാദം നൽകുക കൂടിയാണെന്ന് കോൺഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യ വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാർ നിരവധി ബസുകൾ കത്തിച്ചു. ഇതുവരെ 25 പേരാണ് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former navy chief l ramdas says general bipin rawat wrong in making political comments

Next Story
‘നമുക്ക് കാണാം’; ഗോപാലകൃഷ്ണന്റെ ഭീഷണിക്ക് യെച്ചൂരിയുടെ മറുപടിSitaram Yechury, സീതാറാം യെച്ചൂരി, B Gopalakrishnan, ബി ഗോപാലകൃഷ്ണൻ, BJP, ബിജെപി, BJP spokesperson, ബിജെപി വക്താവ്, hindu, ഹിന്ദുക്കൾ, pakistan, പാക്കിസ്ഥാൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com