ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി സുഖ്‌റാം വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചെറുമകന്‍ ആശ്രയ് ശര്‍മ്മയും അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിയാണ് ആശ്രയ് ശര്‍മ്മയുടെ പിതാവായ അനില്‍ ശര്‍മ്മ. മണ്ഡി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ആശ്രയ് ശര്‍മ്മക്ക് ബിജെപി സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

ഇതോടെ ആശ്രയ് മണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത തെളിഞ്ഞു. അനില്‍ ശര്‍മ്മയും നേരത്തെ കോണ്‍ഗ്രസുകാരനായിരുന്നു. 2012-17 കാലത്ത് വീരഭദ്ര സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അനില്‍ ശര്‍മ്മ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുകയായിരുന്നു.

മണ്ഡിയില്‍ മകന് ആശ്രയ് മത്സരിക്കുകയാണെങ്കില്‍ അനില്‍ ശര്‍മ്മ വീണ്ടും കോണ്‍ഗ്രസില്‍ എത്തുമോയെന്നത് വ്യക്തമല്ല. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്നു സുഖ് റാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ