ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര നിയമ മന്ത്രിയും സൂപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 97 വയസായിരുന്നു.
ശാന്തി ഭൂഷൺ കോൺഗ്രസിലും (ഒ) പിന്നീട് ജനതാ പാർട്ടിയിലും അംഗമായിരുന്നു. എംപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2012-ൽ ആം ആദ്മി പാർട്ടി രൂപം കൊണ്ടപ്പോള്‍ സ്ഥാപക അംഗങ്ങളിൽ അദ്ദേഹവും മകൻ പ്രശാന്ത് ഭൂഷണും ഉണ്ടായിരുന്നു.
ഒരു യുഗം അവസാനിച്ചു എന്ന് മാത്രമെ എനിക്ക് പറയാന്‍ സാധിക്കുവെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
“സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിണാമങ്ങളെ അടുത്തുനിന്നു കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ഈ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം രണ്ട് പുസ്തകങ്ങളിൽ എഴുതി, കോർട്ടിംഗ് ഡെസ്റ്റിനി, മൈ സെക്കൻഡ് ഇന്നിങ്സ്. ഇത് നമുക്കെല്ലാവർക്കും ഒരു വലിയ നഷ്ടമാണെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ,” പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.