/indian-express-malayalam/media/media_files/2025/04/20/Hq9oIeVQgmKmvBASHSX5.jpg)
മുൻ ഡിജിപി ഓം പ്രകാശ്
ബെംഗളൂരു: കർണാടക മുൻ പൊലീസ് മേധാവി ഓം പ്രകാശ് ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ. എച്ച്എസ്ആർ ലേഔട്ടിലുള്ള വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിത്. ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പല്ലവി ഭർത്താവിനെ കുത്തി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. സംഭവത്തിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വൈകുന്നേരം നാലരയോടെയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് അഡീഷണൽ കമ്മീഷണർ വികാസ് കുമാർ വികാസ് പറഞ്ഞു. ഓം പ്രകാശിന്റെ മകന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം നടക്കുമ്പോൾ 68 കാരനായ ഓം പ്രകാശിനൊപ്പം ഭാര്യയും മകളും ഉണ്ടായിരുന്നെന്ന് വൃത്തങ്ങൾ അറിയിച്ചു. വീട്ടിൽ നിന്ന് മൂർച്ചയുള്ള ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമാണോ ഇതെന്ന് സ്ഥിരീകരിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് തർക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് പറയാനാകില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് പറഞ്ഞു.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബീഹാർ സ്വദേശിയാണ്. ബല്ലാരി ജില്ലയിൽ അഡീഷണൽ പൊലീസ് സൂപ്രണ്ടായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പൊലീസ് സൂപ്രണ്ട്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എന്നിങ്ങനെ വിവിധ ജില്ലകളിൽ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ൽ ഡിജി & ഐജിപിയായി നിയമിതനാവുകയും 2017ൽ വിരമിക്കുയും ചെയ്തു.
Read More
- സുപ്രീം കോടതിക്കെതിരെ വിവാദ പ്രസ്താവനകൾ വേണ്ട; നേതാക്കൾക്ക് നദ്ദയുടെ താക്കീത്
- ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
- കാനഡയിൽ ബസ് സ്റ്റോപ്പിൽ നിൽക്കവേ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു
- മസ്താൻ സംഘാംഗം, രണ്ട് വയസുള്ള കുട്ടിയുടെ അമ്മ: കൊലപാതക കേസിൽ അറസ്റ്റിലായ 'ലേഡി ഡോൺ' ആരാണ്?
- പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്ക്; സന്ദർശനം അടുത്തയാഴ്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us