ബംഗളൂരു: ജാണ്ടക്കല്‍ ഖനന കേസില്‍ കര്‍ണാടകാ മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രത്യേക കോടതി തളളി. മെയ് മാസം ആദ്യം കുമാരസ്വാമിക്ക് കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ 2007ല്‍ ഖനനത്തിന് അനുവാദം നല്‍കുന്നതിന് 150 കോടിരൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ലോകായുക്ത പ്രത്യേകസംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യല്‍, അഴിമതി, അനധികൃതമായി ജാണ്ടക്കല്‍ ഖനന കമ്പനിക്ക് അനുവാദം നല്‍കല്‍ എന്നിവയാണ് കുമാരസ്വാമിക്കെതിരായ ആരോപണം.

ബി.ജെ.പി. നിയമനിര്‍മാണ കൗണ്‍സില്‍ അംഗമായിരുന്ന ജനാര്‍ദന റെഡ്ഡിയായിരുന്നു കുമാരസ്വാമിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. ഖനനാനുവാദം നല്‍കിയതിന് മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി 150 കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. പണത്തിനായി മന്ത്രി ചെന്നിഗപ്പയുമായുള്ള സംഭാഷണമടങ്ങുന്ന സി.ഡി.യും പുറത്തുവിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ