Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
യൂറോ കപ്പില്‍ തുര്‍ക്കിയെ സ്വിറ്റ്സര്‍ലന്‍ഡ് കീഴടക്കി, ജയം 3-1 ന്

ജമ്മു കശ്‌മീര്‍ പൊലീസ് മേധാവി എസ്‌പി വൈദിനെ നീക്കം ചെയ്തു

സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ബന്ധുക്കളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി

ശ്രീ​ന​ഗ​ർ: ജ​മ്മു​ കശ്മീര്‍ പൊ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്നും എ​സ്‍പി വൈ​ദി​നെ മാ​റ്റി. ജയിൽ മേധാവി ദിൽബാഗ് സിങ്ങിനാണ് പകരം ചുമതല. സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ബന്ധുക്കളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

അ​ടു​ത്തി​ടെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പൊ​ലീ​സു​കാ​രു​ടെ ബ​ന്ധു​ക്ക​ളെ വി​ട്ടു​കി​ട്ടു​ന്ന​തി​നു ഭീ​ക​ര​ന്‍റെ പി​താ​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നും മോ​ചി​പ്പി​ച്ച​താ​ണ് വൈ​ദി​ന്‍റെ സ്ഥാ​ന​ച​ല​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി അ​ബ്ദു​ൾ ഗ​നി മി​റി​നെ​യും മാ​റ്റി​യി​രു​ന്നു. ഡോ. ​ബി.ശ്രീ​നി​വാ​സാ​ണ് അ​ബ്ദു​ൾ ഗ​നി​ക്കു പ​ക​ര​മാ​യി ഇ​ന്‍റ​ലി​ജ​ൻ‌​സ് ത​ല​പ്പ​ത്ത്. കഴിഞ്ഞ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ നാലു പൊലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഭീകരരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി ഇവരുടെ ബന്ധുക്കളെ കസ്റ്റഡിയിൽ എടുത്തത്.

രണ്ടു ഭീകരരുടെ വീടുകൾ പൊലീസ് അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 11 പൊലീസുകാരുടെ ബന്ധുക്കളെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാനായി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരരുടെ ബന്ധുക്കളെ വിട്ടയയ്ക്കുകയായിരുന്നു. ഈ ​സം​ഭ​വം വ്യാ​പ​ക​പ്ര​തി​ഷേ​ധ​ത്തി​നു ഇ​ട​യാ​ക്കി. ഇ​തോ​ടെ ഗ​വ​ർ​ണ​ർ ഭ​ര​ണ​കൂ​ട​വു​മാ​യി വൈ​ദ് ഭി​ന്ന​ത​യി​ലാ​യി.

പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം വൈ​ദി​ൽ​നി​ന്നും എ​ടു​ത്തു​മാ​റ്റി ക്ര​മ​സ​മാ​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഡി​ജി മു​നീ​ർ ഖാ​നു കൈ​മാ​റി​യി​രു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു വൈ​ദ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ റയീസ് നയ്ഖൂവിന്റെ പിതാവ് അസദുല്ല നയ്ഖൂവും പൊലീസ് അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former jk police chief sp vaid removed

Next Story
ഇന്ധന വിലവര്‍ധനവ്; തിങ്കളാഴ്ച്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്Petrol Diesel Price Hiked,പെട്രോൾ ഡീസൽ വില, പെട്രോൾ വില, ഡീസൽ വില, petrol pump near me, Petrol price today, petrol price kochi, Petrol Diesel Price Today, Petrol Diesel price in kerala, Diesel Price Today, Diesel price in Kochi, Diesel Price in Kerala, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com