ബംഗളുരു: ഐഎസ്​ആർഒ മുൻ ചെയർമാനും ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശിൽപ്പികളിൽ ഒരാളുമായ ബഹിരാകാശ ശാസ്​ത്രജ്​ഞൻ യുആർ റാവു (85) നിര്യാതനായി. ഇന്ന്​ പുലർച്ചെ 2.30ഓടെയാണ്​ അന്ത്യം. ദീർഘനാളായി അസുഖ ബാധിതനായിരുന്നു.

ആര്യഭട്ട മുതൽ മാർസ്​ ഓർബിട്ടർ മിഷൻ വരെ എല്ലാ പ്രൊജക്​ടുകളിലും റാവുവി​​​​ന്രെ പങ്കാളിത്തമുണ്ടായിരുന്നു. സതീഷ്​ ധവാനു ശേഷം 1984-1994 വരെ ഐഎസ്​ആർഒ ചെയർമാനായി. ഫിസിക്കൽ റിസർച്ച്​ ലബോറട്ടറി ചെയർമാൻ, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​.

ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍-1, മംഗള്‍യാന്‍, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിലും 18 ഉപഹ്രവിക്ഷേപണത്തിലും നിര്‍ണായക ബുദ്ധികേന്ദ്രമായി റാവുവുണ്ടായിരുന്നു.
സതീഷ്​ ധവാനു ശേഷം 1984-1994 വരെ ഐഎസ്​ആർഒ ചെയർമാനായി. ഫിസിക്കൽ റിസർച്ച്​ ലബോറട്ടറി ചെയർമാൻ, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. വിദേശ സർവകലാശാലകളിലും ഉന്നത സ്​ഥാനം വഹിച്ചു.

ഇന്ത്യയില്‍ വിവര സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇന്‍സാറ്റ് ഉപഹ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് അദ്ദേഹം ഐഎസ്ആര്‍യുടെ തലപ്പത്തിരിക്കവെയാണ്. ആന്‍ട്രിക്‌സ് കോര്‍പറേഷന്റെ ആദ്യ ചെയര്‍മാനുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ