ലക്‌നൗ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണം. ചേതന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് ആരോഗ്യനില വഷളാകാൻ കാരണം. തുടർന്ന് ചേതനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓപ്പണർ ബാറ്റ്‌സ്‌മാനായിരുന്നു ചേതൻ നിലവിൽ ഉത്തർപ്രദേശിലെ കാബിനറ്റ് മന്ത്രി കൂടിയാണ്. ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ മന്ത്രി കൂടിയാണ് ചേതൻ ചൗഹാന്‍. നേരത്തെ യോഗി മന്ത്രിസഭയിലെ കമൽ റാണി വരുൺ കോവിഡ് ബാധിച്ചു മരിച്ചു.

കോവിഡ് സ്ഥിരീകരിച്ച ചേതൻ ചൗഹാനെ ജൂലെെ 12 നാണ് സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിഡ്‌നിക്ക് തകരാർ കൂടി വന്നതോടെ അദ്ദേഹത്തിന്റെ സ്ഥിതി കൂടുതൽ മോശമാകുകയായിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ത്യയ്‌ക്കുവേണ്ടി 40 ടെസ്റ്റുകൾ കളിച്ച ചേതൻ 1980 ലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook