/indian-express-malayalam/media/media_files/uploads/2019/08/Kannan-Gopinathan-1.jpg)
ലക്‌നൗ: മലയാളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പൊലീസ് കസ്റ്റഡിയിൽ. ഉത്തർപ്രദേശ് പൊലീസാണ് കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ പാനൽ ചർച്ചയിൽ പങ്കെടുക്കാൻ പോകവെയാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
Detained at UP border
— Kannan Gopinathan (@naukarshah) January 4, 2020
"ഞാൻ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ഒരു പാനൽ ചർച്ചയിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു. അലിഗഡിലേക്ക് പ്രവേശിക്കരുതെന്ന് എനിക്ക് ഓർഡർ ഉണ്ടായിരുന്നു. എന്നാൽ എന്നെ കസ്റ്റഡിയിലെടുത്തത് ആഗ്രയിലാണ്. ഇവിടെ പ്രവേശിക്കരുത് എന്നൊന്നും ഓർഡർ ഇല്ല. ഇവിടുത്തെ ഒരു ഹോട്ടലിലാണ് ഇപ്പോഴുള്ളത്. എന്റെ ഫോൺ പിടിച്ചു വാങ്ങാൻ പൊലീസ് നിരന്തരം ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുറച്ചു കഴിഞ്ഞാൽ എനിക്ക് ആരെയെങ്കിലും ബന്ധപ്പെടാൻ സാധിക്കുമോയെന്ന് അറിയില്ല," കണ്ണൻ ഗോപിനാഥൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തിന്റെ ഫോൺ കട്ടാവുകയായിരുന്നു.
Taking me to this Dhaba. Police have been very cordial and respectful. Saying they are just doing as per order. pic.twitter.com/aHyeGIUrDD
— Kannan Gopinathan (@naukarshah) January 4, 2020
കേന്ദ്രസർക്കാർ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്ന കണ്ണൻ ഗോപിനാഥൻ, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സിവിൽ സർവീസിൽ നിന്നും രാജിവച്ചത്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈയിൽ വച്ചും അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മുംബൈയില്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. അതിനിടെയാണ് അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറുമായിരുന്നു.
‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കിൽ അത്രയെങ്കിലും ഞാനായി ജീവിക്കണം. 2019ൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ, ഒരു ജനതയുടെ മുഴുവൻ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,’ ഇതായിരുന്നു രാജിക്ക് ശേഷമുള്ള കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us