Latest News

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ് അന്തരിച്ചു

ഒൻപത് തവണ എം‌എൽ‌എയും അഞ്ചു തവണ എംപിയുമായ വീരഭദ്ര സിങ് ആറു തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി

ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്ന് പുലർച്ചെ ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.

ജൂൺ 11 ന് അദ്ദേഹം കോവിഡ് -19 പോസിറ്റീവ് ആയിരുന്നു. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് വീരഭദ്ര സിങ്ങിന് കോവിഡ് ബാധിച്ചത്.

ഒൻപത് തവണ എം‌എൽ‌എയും അഞ്ചു തവണ എംപിയുമായ വീരഭദ്ര സിങ് ആറു തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി. 1983 – 1990, 1993 -1998, 2003 – 2007, 2012 – 2017 എന്നീ കാലഘട്ടങ്ങളിലാണ് മുഖ്യമന്ത്രിയായിരുന്നത്. 1998 മാർച്ച് മുതൽ 2003 മാർച്ച് വരെ പ്രതിപക്ഷ നേതാവുമായിരുന്നു.

Also Read: ഇന്ധന വില ഇന്നും കൂട്ടി; രാജ്യവ്യാപക പ്രതിഷേധവുമായി കർഷക സംഘടനകൾ

1962ലാണ് വീരഭദ്ര സിങ് ലോക്‌സഭയിലേക്ക് ജയിക്കുന്നത്. പിന്നീട് 1967ലും 1971ലും വിജയം ആവർത്തിച്ചു. കേന്ദ്ര ഉപമന്ത്രി, ടൂറിസം, സിവിൽ ഏവിയേഷൻ, വ്യവസായ സഹമന്ത്രി തുടങ്ങിയ പദവികളിലും അദ്ദേഹം ഇരുന്നിട്ടുണ്ട്. 1977, 1979, 1980, 2012 കാലയളവിൽ ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷനായും സിങ് പ്രവർത്തിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former himachal pradesh cm virbhadra singh died

Next Story
ഇന്ധനവില ഇന്നും കൂട്ടി; രാജ്യവ്യാപക പ്രതിഷേധവുമായി കർഷക സംഘടനകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com