അഹമ്മദാബാദ്: ഒരു അഭിഭാഷകനെ കളളക്കേസിൽ കുടുക്കിയെന്ന 20 വർഷം മുൻപത്തെ കേസിൽ മുൻ ഐപിഎസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ സിഐഡി സംഘം കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥരടക്കം ആറ് പേരെ സഞ്ജീവ് ഭട്ടിനൊപ്പം ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ എല്ലാവരെയും ചോദ്യം ചെയ്തു. 1998 ൽ സഞ്ജീവ് ഭട്ട് ബനസ്‌കന്ത ഡിസിപി ആയി ജോലി ചെയ്യുകയായിരുന്നു. അഭിഭാഷകനെതിരെ മയക്കുമരുന്ന് കടത്തുകേസ് ചുമത്തിയെന്നാണ് പരാതി.

2002 ൽ നടന്ന ഗുജറാത്ത് കൂട്ടക്കൊലക്കേസിൽ ഗുജറാത്ത് ഭരിച്ചിരുന്ന നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച കുറ്റത്തിനാണ് 2015 ൽ സഞ്ജീവ് ഭട്ടിനെ ഐപിഎസ് സർവ്വീസിൽ നിന്നും പുറത്താക്കിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട്, 2011 ൽ ഗുജറാത്ത് സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തി ഹൈക്കോടതിയിൽ സഞ്ജീവ് ഭട്ട് ഹർജി സമർപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook