ന്യൂഡൽഹി: മുൻ ധനകാര്യ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു.
രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച സർക്കാർ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. 1984 ബാച്ചിലെ ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. ഓഗസ്റ്റ് 31 നു രാജീവ് കുമാർ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേൽക്കും.
Read Also: തിരുവോണത്തിനു മദ്യവിൽപ്പനയില്ല; ബിവറേജസ് അടച്ചിടും, ബാറുകളുടെ കാര്യത്തിൽ തീരുമാനം പിന്നീട്
അശോക് ലവാസ സ്ഥാനമൊഴിയുന്നതോടെയാണ് രാജീവ് കുമാറിന്റെ നിയമനം. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അശോക് ലവാസ സ്ഥാനമൊഴിഞ്ഞത്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിനുവേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് അശോക് ലവാസ രാജിവച്ചത്. 2022 ഒക്‌ടോബർ വരെ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തു തുടരാൻ ലവാസയ്‌ക്ക് അർഹതയുണ്ടായിരുന്നു.