ചെന്നൈ: ബ്യൂട്ടി പാർലറിനകത്ത് വച്ച് യുവതിയെ മർദ്ദിക്കുന്ന ഡിഎംകെ മുൻ കൗൺസിലർ സെൽവകുമാറിന്റെ ദൃശ്യങ്ങൾ പുറത്ത്. പേരാമ്പല്ലൂരിലെ ബ്യൂട്ടി സലൂണിലാണ് സംഭവം. മെയ് 25 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തായത്.
ബ്യൂട്ടി പാർലറിനകത്ത് വച്ച് യുവതിയെ സെൽവകുമാർ കാലു കൊണ്ട് ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാൾ യുവതിയെ മർദ്ദിക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകൾ തടയാൻ ശ്രമിക്കുന്നതും മർദ്ദിക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം.
பெரம்பலூரில் பெண்ணை அடித்து உதைத்த திமுக நிர்வாகி செல்வகுமார் கட்சியில் இருந்து தற்காலிகமாக நீக்கப்படுவதாக க.அன்பழகன் அறிவித்துள்ளார்.. #DMK #Perambalur #CouncillorSelvakumar pic.twitter.com/p0D1xOtAdy
— IE Tamil (@IeTamil) September 13, 2018
ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, യുവതിയെ മർദ്ദിക്കാനുണ്ടായ കാരണം വ്യക്തമല്ല.