Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

ലോക്ക്ഡൗൺ കാലത്ത് ലളിതമായ രീതിയിൽ എച്ച്.ഡി.കുമാരസ്വാമിയുടെ മകന്റെ വിവാഹം

ചടങ്ങിൽ 60-70 ആളുകൾ പങ്കെടുത്തതായാണ് ജെഡിഎസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം

Nikhil Kumaraswamy, ie malayalam

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി വിവാഹിതനായി. മുൻമന്ത്രി എം.കൃഷ്ണപ്പയുടെ സഹോദരന്റെ മകൾ രേവതിയാണ് വധു. ബെംഗളൂരുവിൽനിന്നും 55 കിലോമീറ്റർ അകലെയുളള രാമംഗര ജില്ലയിലെ ഫാംഹൗസിൽവച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

Read Also: കോവിഡ് പ്രതിരാേധം: കേരളം ലോകത്തിനു മാതൃകയാകുമെന്ന് ആനന്ദ് മഹീന്ദ്ര

ചടങ്ങിൽ 60-70 ആളുകൾ പങ്കെടുത്തതായാണ് ജെഡിഎസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. വിവാഹ സ്ഥലത്തേക്ക് എത്തരുതെന്ന് പാർട്ടി പ്രവർത്തകരോടും ബന്ധുക്കളോടും മറ്റു അഭ്യുദയകാംക്ഷികളോടും ഇന്നലെ കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. ”ബെംഗളൂരുവിലെ വീട്ടിൽ വിവാഹം നടത്തിയാൽ സാമൂഹിക അകലം പാലിക്കുക ബുദ്ധിമുട്ടാണ്. അതിനാലാണ് ഫാംഹൗസിലേക്ക് വിവാഹം മാറ്റിയത്. കോവിഡ് പോസിറ്റീവ് കേസുകൾ ധാരാളമുളളതിനാൽ ബെംഗളൂരുവിനെ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹ വേദി മാറ്റാൻ ഇതും കാരണമാണ്,” കുമാരസ്വാമി പറഞ്ഞു. കൊറോണ വൈറസ് ഭീതി ഒഴിയുന്ന സാഹചര്യത്തിൽ രാമംഗര ജില്ലയിൽ റിസപ്ഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Nikhil Kumaraswamy, ie malayalam

വിവാഹത്തിന് എത്തിയ എല്ലാവരെയും സ്ക്രീനിങ് ചെയ്തതായും വേദിയിൽ സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും കുമാരസ്വാമിയുടെ മീഡിയ സെക്രട്ടറി കെ.സി.സദാനന്ദ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം മാസ്കും സാനിറ്റൈസറും നൽകിയതായും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ മണ്ഡലമായ മാണ്ഡ്യയിൽനിന്നും മത്സരിച്ചുകൊണ്ട് 2019 ലാണ് നിഖിൽ കുമാരസ്വാമി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ സുമലത അംബരീഷിനോട് തോറ്റിരുന്നു. സിനിമാതാരം കൂടിയാണ് നിഖിൽ.

Read in English: Amid lockdown, former CM Kumaraswamy’s son gets married in ‘simple ceremony’

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former cm kumaraswamy son gets married in simple ceremony

Next Story
സാമ്പത്തിക മേഖല ഗുരുതരാവസ്ഥയിൽ; ആർബിഐ റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചുrbi reserve bank of india governor shaktikanta das, rbi press conference, rbi governor media address, rbi news, indian banking sector news, business news india, indian express business news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express