മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക്

2019 നവംബർ 17 നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജൻ ഗൊഗോയി വിരമിച്ചത്

Ranjan Gogoi, Supreme Court
Chief Justice Ranjan Gogoi

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക്. രാഷ്‌ട്രപതി രാം നാഥ് കോവിന്ദാണ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തത്. 2019 നവംബർ 17 നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജൻ ഗൊഗോയി വിരമിച്ചത്.

ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയ്‌ക്കെതിരെ സുപ്രീം കോടതിയിൽ നാല് ജഡ്‌ജിമാർ വാർത്താസമ്മേളനം നടത്തിയ സംഭവത്തോടെയാണ് രഞ്ജൻ ഗൊഗോയി ശ്രദ്ധിക്കപ്പെട്ടത്. അന്ന് വാർത്താസമ്മേളനം നടത്തിയ നാല് ജഡ്‌ജിമാരിൽ ഒരാളായിരുന്നു രഞ്ജൻ ഗൊഗോയി. പിന്നീട് ദീപക് മിശ്ര വിരമിച്ചപ്പോൾ ഗൊഗോയി ചീഫ് ജസ്റ്റിസ് ആയി.

Read Also: കൊറോണ: ആരാധനാലയങ്ങൾ ഒരുപടി കൂടി കടന്നു ചിന്തിക്കേണ്ട സമയമെന്ന് മുഖ്യമന്ത്രി

വളരെ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ആണ് രഞ്ജൻ ഗൊഗോയി. അയോധ്യ ഭൂമി തർക്ക കേസിൽ രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ആയിരിക്കെ രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീം കോടതിയിലെ ജീവനക്കാരി ലെെംഗിക ആരോപണമുന്നയിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് ചീഫ് ജസ്റ്റിസിനെതിരായ കേസ് പരിഗണിച്ച ബഞ്ചിൽ രഞ്ജൻ ഗൊഗോയിയും ഉണ്ടായിരുന്നു. തനിക്കെതിരായ കേസ് രഞ്ജൻ ഗൊഗോയി തന്നെ പരിഗണിച്ചതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ലെെംഗികാരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് പറഞ്ഞ് പരാതി തള്ളി കളയുകയാണ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബഞ്ച് ചെയ്‌തത്. ഏറെ വിവാദങ്ങളുണ്ടാക്കിയ റാഫേൽ ഇടപാട് കേസും പരിഗണിച്ചത് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോൾ ആണ്.

2018 ഒക്‌ടോബർ മൂന്നിനാണ് ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസ് ആയി രഞ്ജൻ ഗൊഗോയി അധികാരമേറ്റത്.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former cji ranjan gogoi nominated to rajya sabha

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express