scorecardresearch

ഉന്നത ജുഡീഷ്യറിയിലെ അഴിമതികൾ ആശങ്കയുണ്ടാക്കുന്നു ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി

അനുരഞ്ജനത്തിന് തയ്യാറാകുന്ന ജഡ്ജി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സൗകര്യപ്രദമാണ്. ഇത് സിസ്റ്റത്തിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്ന ഒരു അവസ്ഥയാണ്. അത് പരിഹരിക്കപ്പെടേണ്ടത് ആവശ്യമാണ്” ജസ്റ്റിസ് ബാനർജി പറഞ്ഞു

അനുരഞ്ജനത്തിന് തയ്യാറാകുന്ന ജഡ്ജി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സൗകര്യപ്രദമാണ്. ഇത് സിസ്റ്റത്തിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്ന ഒരു അവസ്ഥയാണ്. അത് പരിഹരിക്കപ്പെടേണ്ടത് ആവശ്യമാണ്” ജസ്റ്റിസ് ബാനർജി പറഞ്ഞു

author-image
Apurva Viswanath
New Update
High Court chief justice Sanjib Banerjee

ജുഡീഷ്യൽ സംയമനത്തിന്‍റെ ആവശ്യകത അംഗീകരിച്ച ജസ്റ്റിസ് സഞ്ജിബ് ബാനർജി, മദ്രാസ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസെന്ന നിലയിൽ 2021 ലെ തന്റെ നിരീക്ഷണങ്ങളെ ന്യായീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം ജനാധിപത്യത്തിന് “വലിയ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ മേൽ കൊലപാതകക്കുറ്റം ചുമത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

Advertisment

“ഒരു ജഡ്ജിക്ക് തീർച്ചയായും സംയമനം വേണം. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ വലിയ ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനമാണ്. അതിനാൽ, അത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, വളരെ നേരിയ തോതിൽ ചാഞ്ഞാൽ, പോലും ജനാധിപത്യത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചതിന് ദിവസങ്ങൾക്ക് ശേഷം സഞ്ജിബ് ബാനർജി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി 11 മാസത്തെ സേവനത്തിന് ശേഷം ജസ്റ്റിസ് ബാനർജിയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റി. നവംബർ ഒന്നിന് അദ്ദേഹം മേഘാലയിൽ നിന്ന് വിരമിച്ചു.

“കേസ് കുറച്ചു കാലമായി (മദ്രാസ് ഹൈക്കോടതിയിൽ) കേൾക്കുകയായിരുന്നു, ചില അപാകതകൾ ഉണ്ടെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ആ നിരീക്ഷണങ്ങൾ നടത്തിയത്. റാലികളിൽ തിങ്ങിനിറഞ്ഞതും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതും തീർച്ചയായും ആശങ്കാജനകമായിരുന്നു, പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നപ്പോൾ തമിഴ്‌നാട്ടിൽ എന്തുകൊണ്ട് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തി? രണ്ട് വാചകങ്ങൾ മാത്രം അടര്‍ത്തി എടുക്കാതെ, ആ സന്ദർഭത്തെ അടിസ്ഥാനമാക്കി വേണം നിങ്ങൾ അത് പരിശോധിക്കേണ്ടത്,” ജസ്റ്റിസ് സഞ്ജിബ് ബാനർജി പറഞ്ഞു.

Advertisment

“കൂടാതെ, കോടതിക്ക് നിരീക്ഷണങ്ങളൊന്നും നടത്താൻ കഴിയില്ലെന്ന് ആർക്കും പറയാനാവില്ല. അഭിഭാഷകർ മതിലിനോട് എന്നപോലെ വാദികണമെന്നു  കരുതാനാകില്ല. അവർക്ക് ബെഞ്ചിൽ നിന്ന് സൂചനകൾ ലഭിക്കേണ്ടതുണ്ട്, അതനുസരിച്ച് അവർക്ക് അവരുടെ കേസ് ക്രമീകരിക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു.

ഈ നിരീക്ഷണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പുകമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. "ആവശ്യമില്ലാത്തതും നഗ്നമായി നിന്ദിക്കുന്നതും അപമാനകരവുമാണ്" ആ നിരീക്ഷണങ്ങൾ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിച്ച വാദം.

നിരീക്ഷണം ഒഴിവാക്കാനോ മാധ്യമങ്ങളെ അത് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തടയാനോ സുപ്രീം കോടതി വിസമ്മതിച്ചു, എന്നാൽ, ജസ്റ്റിസ് സഞ്ജിബ് ബാനർജിയെ  പെട്ടെന്ന് ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് സ്ഥലം മാറ്റിയപ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ നിയമവൃത്തങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ്ബാനർജിയെ മേഘലായ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റാൻ 2021 സെപ്തംബർ  16 ന് ചേർന്ന സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചിരിക്കുന്നു എന്നാണ്  2021 നവംബർ 9-ന് കൊളീജിയം പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നത്.

അസാധാരണമായ സ്ഥലംമാറ്റത്തിന് പിന്നിലെ കാരണങ്ങൾ അറിയാമോയെന്ന ചോദ്യത്തിന്, ആ കാരണത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് ജസ്റ്റിസ് സ്ഞ്ജീവ് ബാനർജി പറഞ്ഞു.

“എന്റെ സ്ഥലം മാറ്റത്തിന് യുക്തിയുക്തമായ കാരണങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എനിക്ക് ഒരു ഇമെയിൽ ലഭിച്ചു (അന്നത്തെ ചീഫ് ജസ്റ്റിസായ എൻ വി രമണയുടെ ഓഫീസിൽ നിന്ന്) ഞാൻ അതെ എന്ന് പറഞ്ഞു. നിങ്ങൾ ജഡ്ജി ആയിക്കഴിഞ്ഞാൽ, ഒരു പ്രത്യേക ഓഫീസില്‍ തന്നെ ജോലി  ചെയ്യു എന്ന ആഗ്രഹങ്ങളൊന്നും നിങ്ങൾക്കുണ്ടാകരുത്. അതിനാൽ ഞാൻ സ്ഥലംമാറ്റത്തിന് സമ്മതം നൽകുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളൊന്നും ഉദിക്കുന്നുമില്ല,” അദ്ദേഹം പറഞ്ഞു.

അറിയിപ്പിൽ ഒരു കാരണവും ഉദ്ധരിച്ചിട്ടില്ലെങ്കിലും,"മെച്ചപ്പെട്ട നീതിനിർവഹണത്തിന്റെ താൽപ്പര്യം"എന്ന് മാത്രമാണ് ഇമെയിൽ സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ബാനർജി പറഞ്ഞു.

ജസ്റ്റിസ് ബാനർജി കൂട്ടിച്ചേർത്തു: “എനിക്ക് മറ്റൊരു വഴിയും ഉണ്ടാകുമായിരുന്നില്ല. എന്റെ  കാലത്ത്  മേഘാലയയിൽ നടന്ന പ്രവർത്തനങ്ങൾ വളരെ പ്രധാനപ്പെട്ടതായിരുന്നു. മദ്രാസിലെ 11 മാസങ്ങളിൽ എനിക്ക് വളരെ കൃതാർത്ഥ നൽകുന്ന ജുഡീഷ്യൽ ജോലികൾ ഉണ്ടായിരുന്നു. എന്നാൽ മേഘാലയയിൽ ജുഡീഷ്യൽ ജോലികൾ കുറവായിരുന്നതിനാല്‍ അടിസ്ഥാന സൗകര്യ വികസനത്തിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

മദ്രാസിലെ തന്റെ പ്രവർത്തന കാലയളവിൽ,  മദ്രാസ് ഹൈക്കോടതിയിൽ കാര്യങ്ങൾ സജീവമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് ബാനർജി പറഞ്ഞു.

"പുറത്തുനിന്ന് വരുന്ന ഒരു ചീഫ് ജസ്റ്റിസ് നിയമനങ്ങളുടെ കാര്യത്തിലോ മറ്റ് കാര്യത്തിലോ നിഷ്പക്ഷമായ വീക്ഷണം സ്വീകരിക്കുന്നു എന്ന ആശയമാണെങ്കിലും, ആളുകളെ വിഷമിപ്പിക്കാൻ ആഗ്രഹിക്കാതെ അവർക്ക് സ്റ്റാറ്റസ് കോയിസ്റ്റുകളായി മാറാമെന്ന ഒരു മറുവശമുണ്ട്. പൊതുവേ, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തിലേക്കുള്ള ചവിട്ടുപടിയായി കണക്കാക്കപ്പെടുന്നു.  നിയമനങ്ങളുടെ കാര്യത്തിൽ അങ്കിൾ ജഡ്ജ് സിൻഡ്രോം സജീവമായി നേരിടാൻ നടപടിയെടുക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

ഉന്നത ജുഡീഷ്യറിയിലെ അഴിമതികൾ തനിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് രണ്ട് പതിറ്റാണ്ടോളം ഹൈക്കോടതി ജഡ്ജിയായിരുന്ന, അദ്ദേഹം പറഞ്ഞു.

“ശിക്ഷയായി സ്ഥലംമാറ്റങ്ങൾ മതിയാവില്ല. അഴിമതി ആരോപിക്കാനാവാത്ത കുറ്റമാണെങ്കിലും (unimpeachable offence) തെളിവുകൾ ശേഖരിക്കുക പ്രയാസമാണ്. ഈ പ്രവർത്തനങ്ങൾ പകൽ വെളിച്ചത്തിൽ നടക്കുന്നില്ല, പക്ഷേ അഴിമതിയുടെ ചില തെളിവുകൾ ശേഖരിക്കാൻ കഴിയും. ഇംപീച്ച്മെന്റ് ഒരു രാഷ്ട്രീയ പരിഹാരമാണ്. അനുരഞ്ജനത്തിന് തയ്യാറാകുന്ന ജഡ്ജി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സൗകര്യപ്രദമാണ്. ഇത് സിസ്റ്റത്തിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്ന ഒരു അവസ്ഥയാണ്. അത് പരിഹരിക്കപ്പെടേണ്ടത് ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.

Judiciary Supreme Court Collegium Supreme Court Madras High Court Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: