സിബിഐ മുൻ ഡയരക്ടർ അശ്വനി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി

2008 ഓഗസ്റ്റ് മുതൽ 2010 നവംബർ വരെ സിബിഐ ഡയറക്ടറായിരുന്നു

ashwani kumar cbi director, ashwani kumar arushi talwar murder case, ashwani kumar suicide, സിബിഐ, മുൻ ഡയരക്ടർ, അശ്വനി കുമാർ, news, malayalam news, national news, india news, news malayalam, news in malayalam, ie malayalam

ഷിംല: മണിപ്പൂർ, നാഗാലാൻഡ് മുൻ ഗവർണറും സിബിഐ മുൻ ഡയറക്ടറുമായിരുന്ന അശ്വനി കുമാറിനെ ഷിംലയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അശ്വനി കുമാറിന്റെ മൃതദേഹം ഷിംലയിലെ വസതിയിലാണ് കണ്ടെത്തിയതെന്നും അദ്ദേഹം ആത്മഹത്യ ചെയ്തതായാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. രാത്രി 7 മണിയോടെ ബ്രോക്ക്‌ഹർസ്റ്റിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മൃതദേഹം ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ പ്രൊസീജ്യർ കോഡിലെ 174ാം വകുപ്പ് പ്രകാരം ഛോട്ടാ ഷിംല ഈസ്റ്റ് പോലീസ് സ്റ്റേഷൻ അന്വേഷണ നടപടികൾ ആരംഭിച്ചു.

സിമാർ ജില്ലയിലെ നഹാനിൽ ജനിച്ച കുമാർ 1973ൽ ഇന്ത്യൻ പോലീസ് സേനയിൽ ചേരുകയും അദ്ദേഹം ഹിമാചൽ പ്രദേശ് കേഡറിൽ നിയമിതനാവുകയും ചെയ്തിരുന്നു. 1985 ൽ ഷിംലയിൽ ജില്ലാ പോലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തെ പുതുതായി സൃഷ്ടിച്ച സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്പിജി) ഉൾപ്പെടുത്തിയത്. അവിടെ 1990 വരെ ജോലി ചെയ്തു.

2008 ഓഗസ്റ്റ് മുതൽ 2010 നവംബർ വരെ സിബിഐ ഡയറക്ടറായിരുന്നു അശ്വനി കുമാർ. ഹിമാചൽ പ്രദേശിലെ പോലീസ് മേധാവിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റിലാണ് സംസ്ഥാന ഡിജിപിയായി ചുമതലയേറ്റത്. സിബിഐ ഡയരക്ടറാവുന്ന ഹിമാചലിൽ നിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

2013 മാർച്ച് മുതൽ 2014 ജൂലൈ വരെ നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും കുറച്ചുകാലം വഹിച്ചിരുന്നു.

ആരുഷി തൽവാർ കൊലപാതകക്കേസിലെ അന്വേഷണത്തിനിടെ സിബിഐ ഡയറക്ടറായിരുന്നു അദ്ദേഹം. അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന അശ്വിനി കുമാർ ആ അന്വേഷണത്തിലെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞിരുന്നു. കേസ് പിന്നീട് ഡെറാഡൂൺ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആരുഷി കേസിൽ അരുൺ കുമാർ രാജേഷ്, നൂപുർ തൽവാർ ദമ്പതികൾക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

2013 ൽ തൽവാർ ദമ്പതികൾക്ക് സിബിഐ കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും 2017 ൽ അലഹബാദ് ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കിയിരുന്നു.

Read More: Former CBI director Ashwani Kumar found dead at Shimla residence

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former cbi director ashwani kumar dead

Next Story
മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമല്ലെന്ന് കോടതി; ഒരു മാസത്തോളം നീണ്ട തടവിനൊടുവിൽ റിയക്ക് ജാമ്യംrhea chakraborty, rhea chakraborty bail, rhea chakraborty bail plea, rhea chakraborty drug case, rhea chakraborty news, drugs cases, rhea chakraborty ncb, sushant singh rajput death, rhea chakraborty brother, showik chakraborty, showik chakraborty bail, showik chakraborty bail news, rhea chakraborty bail latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com