ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ പാര്‍ട്ടിവിട്ടു, എന്‍സിപിയില്‍ ചേരും

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബിജെപിയിൽ അതൃപ്തനായിരുന്നു ഖഡ്സെ വിവിധ ഫോറങ്ങളിൽ പരസ്യമായി നിരാശ പ്രകടിപ്പിച്ചു

Eknath Khadse, Eknath Khadse NCP, Eknath Khadse joins NCP, Eknath Khadse BJP, BJP leader joins NCP, Mumbai news, Maharashtra news

മുംബൈ: ബിജെപി നേതാവും മുൻ മന്ത്രിയുമായ എക്നാഥ് ഖഡ്സെ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബിജെപിയിലെ എല്ലാ തസ്തികകളിൽ നിന്നും രാജിവച്ചതായി ഏകനാഥ് ഖദ്സെ അറിയിച്ചു. അദ്ദേഹം എൻസിപിയിൽ ചേരുമെന്നും മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടിൽ പറഞ്ഞു.

അഴിമതി ആരോപണത്തെത്തുടർന്ന് 2016 ൽ രാജിവയ്ക്കാൻ നിർബന്ധിതനായതിനെ തുടർന്ന് ഖഡ്‌സെ ബിജെപിയോട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയും അദ്ദേഹം പ്രതിനിധീകരിച്ച സീറ്റിൽ മത്സരിച്ച അദ്ദേഹത്തിന്റെ മകൾ പരാജയപ്പെടുകയും ചെയ്തു.

Read More: ‘എല്ലാ തീവ്രവാദികളും വളരുന്നത് മദ്രസകളിൽ’; വിവാദമായി ബിജെപി മന്ത്രിയുടെ പ്രസ്താവന

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബിജെപിയിൽ അതൃപ്തനായിരുന്നു ഖഡ്സെ വിവിധ ഫോറങ്ങളിൽ പരസ്യമായി നിരാശ പ്രകടിപ്പിച്ചു. കോൺഗ്രസ്, എൻസിപി, ശിവസേന എന്നീ മൂന്ന് പാർട്ടികളിൽ നിന്നും ക്ഷണങ്ങൾ ഉണ്ടെന്നും അദ്ദേഹം മുമ്പ് സൂചിപ്പിച്ചിരുന്നു.

മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീൽ സമുദായത്തിന്റെ നേതാവു കൂടിയാണ് ഖഡ്‌സെ. മഹാരാഷ്ട്രയിൽ ബി.ജെ.പി.യുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ രണ്ടാമനായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു.

കഴിഞ്ഞയാഴ്ച ജൽഗാവിൽ നടന്ന ഒരു ചടങ്ങിൽ നിന്ന് ഖഡ്സെ വിട്ടുനിന്നിരുന്നു. ഈ ചടങ്ങിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ച ജൽഗാവ് സന്ദർശിച്ച എൻസിപി നേതാവും ആഭ്യന്തരമന്ത്രിയുമായ അനിൽ ദേശ്മുഖുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഫഡ്നാവിസ് തന്റെ രാഷ്ട്രീയ ജീവിതം നശിപ്പിച്ചുവെന്ന് സമീപകാലത്ത് ഖഡ്‌സെ ആരോപിച്ചിരുന്നു.

ഖഡ്സെ പാർട്ടി വിടില്ലെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിജെപി നേതൃത്വം പറഞ്ഞിരുന്നു. ഖഡ്സെ പാർട്ടിവിടുമെന്നത് സംബന്ധിച്ച അഭ്യൂഹം മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം എൻസിപിയിൽ ചേരുമെന്ന് ജയന്ത് പാട്ടീൽ വ്യക്തമാക്കിയത്.

“എക്നാഥ് ഖഡ്സെ ബി.ജെ.പിയിൽനിന്ന് രാജിവെച്ചതായി ഞാൻ അറിയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹം എൻ.സി.പിയിൽ ചേരും. ഞങ്ങൾ അദ്ദേഹത്തെ പാർട്ടിലേക്ക് സ്വാഗതം ചെയ്യുന്നു,” ജയന്ത് പാട്ടിൽ പറഞ്ഞു.

Read in English: Former BJP minister Eknath Khadse to join NCP this week

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former bjp minister eknath khadse to join ncp this week

Next Story
‘എല്ലാ തീവ്രവാദികളും വളരുന്നത് മദ്രസകളിൽ’; വിവാദമായി ബിജെപി മന്ത്രിയുടെ പ്രസ്താവനMadhya Pradesh Usha Thakur, Usha Thakur, MP minister, madrasas, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express