ലക്നൗ: ബിജെപിയുടെ മുന്‍ പാര്‍ലമെന്റ് അംഗം സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് സാവിത്രി ബിജെപിയില്‍ ചേര്‍ന്നത്. ബഹ്‍റൈച്ചില്‍ നിന്നുളള എംപിയായിരുന്ന സാവിത്രി ഡിസംബറിലാണ് ബിജെപി വിട്ടത്.

ബിജെപി ‘സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നു’ എന്ന് ആരോപിച്ചാണ് സാവിത്രി രാജിവച്ചത്. ബിജെപി ദലിതരോട് ചെയ്യുന്ന അതിക്രമങ്ങളെ കുറിച്ച് മുമ്പ് പരസ്യമായി പ്രതികരിച്ചയാളാണ് സാവിത്രി ഫൂലെ.

ഹനുമാന്‍ ദലിതനും മനുവാദികളുടെ അടിമയും ആയിരുന്നെന്ന് ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നിന്നുളള എംപിയായ സാവിത്ര ഭായ് ഫൂലെ മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ഹനുമാന്‍ ആദിവാസി ദലിതനാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംപിയുടെ അഭിപ്രായപ്രകടനം. ദലിതരേയും പിന്നോക്കവിഭാഗക്കാരേയും കുരങ്ങന്മാരെന്നും രാക്ഷസന്മാരെന്നുമാണ് വിളിക്കപ്പെടുന്നതെന്നും സാവിത്രി ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook