അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് 7 വര്‍ഷം തടവ്

ചാരിറ്റിക്ക്​ വേണ്ടിയെന്ന പേരിൽ സ്വരൂപിച്ച 31.5 മില്യൺ ടാക്ക ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ലാണ് വിധി

ധാക്ക: അഴിമതിക്കേസിൽ ബംഗ്ലാദേശ്​ മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ധാക്കയിലെ കോടതി​ ഏഴു വർഷം കൂടി തടവ് വിധിച്ചു​. ചാരിറ്റിക്ക്​ വേണ്ടിയെന്ന പേരിൽ സ്വരൂപിച്ച 31.5 മില്യൺ ടാക്ക ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ലാണ്​ ബം​ഗ്ലാ​ദേ​ശ്​ പ്ര​തി​പ​ക്ഷ​നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഖാ​ലി​ദ സി​യയ്​ക്ക്​ ത​ട​വ് ശിക്ഷ വിധിച്ചത്​.

പുതിയ ശിക്ഷ സിയ ചാരിറ്റബിൾ ട്രസ്​റ്റുമായി ബന്ധപ്പെട്ട അഴിമതിയിലാണ്​. സിയയും മറ്റു മൂന്നു പേരും ചേർന്ന്​ അധികാരമുപയോഗിച്ച്​ ട്രസ്​റ്റിന്​ വേണ്ടി അജ്​ഞാതകേന്ദ്രങ്ങളിൽ നിന്ന്​ ഫണ്ട്​ സ്വരൂപിച്ചുവെന്നാണ്​ കേസ്​. കേസ്​ രാഷ്​ട്രീയ പ്രേരിതമാണെന്ന്​ അനുയായികൾ ആരോപിച്ചു. ഭർത്താവി​​​ന്റെ പേരിലുള്ള അ​നാ​ഥാ​ല​യ​ത്തി​​​ന്റെ ട്ര​സ്​​റ്റി​ന്​ ല​ഭി​ച്ച വി​ദേ​ശ​സം​ഭാ​വ​ന ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ൽ 73 കാരിയായ ഖാ​ലി​ദ സി​യ​​ ഫെബ്രുവരി മുതൽ ത​ട​വ് ശിക്ഷ അനുഭവിച്ചു വരികയാണ്​. ഈ കേസിൽ അ​ഞ്ചു​വ​ർ​ഷം തടവാണ്​ കോടതി വിധിച്ചിരുന്നത്​. ഇതിനിടെയാണ്​ ഏഴു വർഷം കൂടി തടവ്​ ശിക്ഷ ലഭിച്ചത്​.

19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒറ്റപ്പെട്ട് കിടക്കുന്ന ധാക്ക സെന്‍ട്രല്‍ ജയിലില്‍ നിന്നും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സ​ന്ധി​വേ​ദ​ന, പ്ര​മേ​ഹം, ആ​സ്മ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളും 73 വ​യ​സു​കാ​രി​യാ​യ സി​യ​യെ അ​ല​ട്ടു​ന്നു​ണ്ട്. സി​യ ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക വി​ഷ​മ​ത​ക​ളി​ലാ​ണെ​ന്നും ന​ട​ക്കാ​ൻ പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ൽ പാ​ർ​ട്ടി (ബി​എ​ൻ​പി) നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷ​ക്ക​പ്പെ​ട്ട് സി​യ ജ​യി​ലി​ലാ​യ​ത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former bangladesh pm khaleda zia sentenced to seven years in jail in another graft case

Next Story
3,500 രൂപയുടെ ഫോൺ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് 5 രൂപയുടെ അലക്കു സോപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com