/indian-express-malayalam/media/media_files/uploads/2023/04/Kiran-Kumar-Reddy.jpg)
ഹൈദരാബാദ്: കോൺഗ്രസിൽനിന്നും രാജിവച്ച് ആഴ്ചകൾക്കുശേഷം ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്ങും ചേർന്നാണ് കിരൺ കുമാർ റെഡ്ഡിക്ക് അംഗത്വം നൽകിയത്.
അവർക്ക് നിയന്ത്രിക്കാൻ അധികാരം വേണം, പക്ഷേ കഠിനാധ്വാനം ചെയ്യാൻ ആഗ്രഹിക്കുന്നില്ല, ഉത്തരവാദിത്തം ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് കടന്നാക്രമിച്ച് കിരൺ കുമാർ റെഡ്ഡി വാർത്താസമ്മേളനത്തിൽ സംസാരിച്ചു. പാർട്ടിയെ മുന്നോട്ടുനയിക്കാൻ ആരെ ഏൽപ്പിക്കണമെന്ന് അവർക്കറിയില്ല. സംസ്ഥാനത്തെ പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും പ്രശ്‌നങ്ങൾ ബന്ധപ്പെട്ട നേതാക്കളെ അറിയിക്കുകയും ചെയ്യുന്ന ഒരാളാണ് യഥാർത്ഥ നേതാവ്. അതിലൂടെ അവർക്ക് സംസ്ഥാനത്ത് തിരുത്തലുകൾ നടത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ് റെഡ്ഡി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് അയച്ചത്. ഇത് രണ്ടാം തവണയാണ് കോൺഗ്രസിൽനിന്നും രാജിവയ്ക്കുന്നത്. ആദ്യമായുണ്ടായ പിളർപ്പിന് ശേഷം റെഡ്ഡി അഞ്ച് വർഷം മുമ്പ് പാർട്ടിയിൽ വീണ്ടും ചേർന്നു. 2010 മുതല്‍ 2014 വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഡി.
ആന്ധ്രാപ്രദേശിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ശരിയായ രീതിയിലാണോ തെറ്റായ രീതിയിലാണോ ഞങ്ങൾ കാര്യങ്ങൾ ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരു റിയാലിറ്റി പരിശോധന വേണം,” അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.