പാറ്റ്‌ന: ബീഹാറില്‍ മഹാസഖ്യവുമായി ബന്ധമവസാനിപ്പിക്കുന്നതിനു മുന്നേ നിതീഷ് കുമാര്‍ ലാലുപ്രസാദ് യാദവിനോട് മാപ്പു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. രാജിയ്ക്ക് പത്തു മിനുട്ട് മുന്നേ ഫോണ്‍ വിളിച്ചാണ് നിതീഷ് ക്ഷമാപണം നടത്തിയത്.

‘ലാലു ജീ എന്നോടു ക്ഷമിക്കണം, 20മാസം പിന്നിട്ട സര്‍ക്കാരിനെ ഒരു തരത്തിലും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍ രാജിവെക്കുന്നത്’ എന്ന് നിതീഷ് കുമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സംഭാഷണത്തിനിടെ, നിതീഷിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ലാലു ആവശ്യപ്പെട്ടിരുന്നു.

ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവയ്ക്കാത്തതിനാലാണ് മഹാസഖ്യത്തില്‍ നിന്ന് രാജിവയ്ക്കാന്‍ നിതീഷ് തീരുമാനിച്ചത്. ബിജെപിയുടെ പിന്തുണയോടെയായിരുന്നു കഴിഞ്ഞ ദിവസം നിതീഷ് പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായ മന്ത്രിസഭ ഇന്നലെയായിരുന്നു വിശ്വാസ വോട്ട് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ