ശ്രീനഗർ: ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പിന്തുടരുന്ന സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ ജമ്മു കശ്മീരില്‍ പണം കൊണ്ടുവരാനും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ഉപയോഗിച്ചിരിക്കാമെന്ന് എസ്ഐഎ. ജമ്മുവിലെ എന്‍ഐഎ കോടതിയില്‍ എസ്ഐഎ നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യദ്രോഹ ആരോപണം നേരിട്ട് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പീര്‍സാദ ഫഹദ് ഷായ്ക്കും കശ്മീര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായ അബ്ദുള്‍ അല ഫാസിലിക്കുമെതിരെ മാര്‍ച്ച് 16 നാണ് കോടതി കുറ്റം ചുമത്തിയത്. 2011ല്‍ പീര്‍സാദ ഫഹദ് ഷായുടെ ഡിജിറ്റല്‍ മാസികയായ ദി കശ്മീര്‍ വാലയില്‍ അബ്ദുള്‍ അല ഫാസിലി എഴുതിയ ലേഖനം രാജ്യദ്രോഹപരമാണെന്നാണ് ആരോപണം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, ഡിജിറ്റല്‍ മാഗസിന്‍ ‘വായനക്കാര്‍ സബ്സ്‌ക്രൈബ് ചെയ്യുകയും ഒരു നിശ്ചിത ഫീസ് നല്‍കുകയും ചെയ്യുന്ന ഒരു സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാന മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്’ എന്ന് പറയുന്നു. ‘ഒരു മേഖലയില്‍ പ്രശ്നമുണ്ടാക്കുന്നതിനും സ്വന്തം താല്‍പര്യങ്ങള്‍ക്കായി പ്രചാരണം നടത്തുന്നതിനും ഒരു സ്ഥാപനത്തിന് ഫണ്ട് നല്‍കുന്നതിന് സത്യസന്ധമല്ലാത്ത ഘടകങ്ങള്‍ക്ക് ഈ വഴി ഉപയോഗിക്കാം, ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പറയുന്നു.
പീര്‍സാദ ഫഹദ് ഷായുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കി, അക്കൗണ്ടുകളിലൂടെ 95,59,163 രൂപ ഫണ്ട് ലഭിച്ചതായി എസ്‌ഐഎ ആരോപിച്ചു. ഒരു അക്കൗണ്ടിന് റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ഫ്രണ്ടിയേഴ്സില്‍ നിന്ന് (ആര്‍എസ്എഫ് അല്ലെങ്കില്‍ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്) 10,59,163 രൂപ വിദേശ ധനസഹായം ലഭിച്ചതായി ആരോപിച്ചു.
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (എഫ്സിആര്‍എ) പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ അക്കൗണ്ടിന് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ അര്‍ഹതയില്ലെന്നും മൂന്ന് ഗഡുക്കളായി പണം കൈമാറിയെന്നും കുറ്റപത്രത്തില്‍ ആരോപിച്ചു. മറ്റൊരു അക്കൗണ്ടിന് ഏകദേശം 58 ലക്ഷം രൂപ ലഭിച്ചുവെന്ന് ആരോപിക്കപ്പെടുന്നു, അതില്‍ 30 ലക്ഷം രൂപ സബ്സ്‌ക്രിപ്ഷന്‍ പേയ്മെന്റ് വഴിയുള്ള വിദേശ സംഭാവനയാണ്… ഇത് സംശയാസ്പദമാണെന്നും കുറ്റപത്രം പറയുന്നു.
ലോകത്താകെ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ഒരു സംഘടനയാണ്. അതിര്‍ വരമ്പുകളില്ലാത്ത റിപ്പോര്‍ട്ടര്‍മാര്‍ എന്നും റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് അറിയപ്പെടുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്നതില്‍ ഈ സ്ഥാപനം ഏര്‍പ്പെട്ടിരിക്കുന്നതായും കുറ്റപത്രത്തില്‍ എസ്ഐഎ പറഞ്ഞു. വിഷയത്തില്‍ വ്യക്തത തേടി ആര്‍എസ്എഫിനെ ഇമെയില്‍ വഴി ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. എസ്ഐഎയില്‍ നിന്നോ മറ്റേതെങ്കിലും പ്രസക്തമായ അതോറിറ്റിയില്‍ നിന്നോ ഔപചാരിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും എസ്ഐഎയുടെ അവകാശവാദങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കായി ദി ഇന്ത്യന്‍ എക്സ്പ്രസില്‍ നിന്നുള്ള ഒരു ഇമെയിലിനോട് പ്രതികരിച്ചുകൊണ്ട് ആര്‍എസ്എഫ് പറഞ്ഞു.