scorecardresearch
Latest News

കശ്മീരില്‍ മരിച്ചത് പോലെ കിടന്ന ഭീകരന്‍ നാല് പേരെ വെടിവെച്ച് കൊന്നു

അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ ഇ​ന്ത്യ​ക്കു കൈ​മാ​റു​ന്ന അ​തേ​സ​മ​യമാണ് ആക്രമണം ഉണ്ടായത്

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരിലുണ്ടായ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ലു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. കു​പ്വാ​ര ജി​ല്ല​യി​ലെ ക്രാ​ൽ​ഗു​ണ്ട് ഗ്രാ​മ​ത്തി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റാ​ണ് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ മ​രി​ച്ച​ത്. പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യ വൈ​മാ​നി​ക​ൻ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ ഇ​ന്ത്യ​ക്കു കൈ​മാ​റു​ന്ന അ​തേ​സ​മ​യമാണ് ആക്രമണം ഉണ്ടായത്.

വെ​ടി​വ​യ്പി​ൽ ത​ക​ർ​ന്ന ഒ​രു വീ​ടി​ന്‍റെ അ​വ​ശി​ഷ്ട​ത്തി​നി​ടെ മ​രി​ച്ച രീ​തി​യി​ൽ കി​ട​ന്ന ഒ​രു തീ​വ്ര​വാ​ദി അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഒ​രു സി​ആ​ർ​പി​എ​ഫ് ഓ​ഫീ​സ​ർ, ഒ​രു ജ​വാ​ൻ, ഒരു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, സാധാരണക്കാരന്‍ എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

തീ​വ്ര​വാ​ദി​ക​ൾ വീ​ടി​നു​ള്ളി​ൽ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷാ​സേ​ന ക്രാ​ൽ​ഗു​ണ്ടി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സൈ​ന്യം വീ​ടി​ന​ടു​ത്ത് എ​ത്തി​യ​തോ​ടെ തീ​വ്ര​വാ​ദി​ക​ൾ നി​റ​യൊ​ഴി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു വി​വ​രം. ഇന്ന് നിരവധി തവണയാണ് പ്രദേശത്ത് വെടിവെപ്പ് ഉണ്ടായത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Forces lose 4 in kashmir encounter