ന്യൂഡല്‍ഹി: ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ ആദ്യ നൂറിനുള്ളില്‍ ഇടംപിടിച്ച് ഇന്ത്യയുടെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. പട്ടികയില്‍ 34-ാം സ്ഥാനത്താണ് നിര്‍മല സീതാരാമനുള്ളത്.

ഇന്ത്യയില്‍ നിന്ന് മറ്റ് രണ്ട് വനിതകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റോഷണി നാടാര്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ എന്നിവരാണ് പട്ടികയിലെ ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യക്കാര്‍. റോഷണി നാടാര്‍ 54-ാം സ്ഥാനത്തും കിരണ്‍ മജുംദാര്‍ 66-ാം സ്ഥാനത്തുമാണ്. ഫോബ്‌സ് തയ്യാറാക്കിയ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ വനിതകൾ സ്ഥാനംപിടിച്ചിരിക്കുന്നത്.

Read Also: ആളികത്തുന്ന പ്രതിഷേധം; യാത്ര റദ്ദാക്കി അമിത് ഷാ

ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനകാര്യമന്ത്രിയാണ് നിർമല സീതാരാമൻ. കഴിഞ്ഞ നരേന്ദ്ര മോദി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു നിർമല. ദേശീയ വനിതാ കമ്മീഷൻ അംഗമായി നിർമല സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട്.

ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ എഞ്ചലാ മെർക്കലാണ്. ഇത് രണ്ടാം തവണയാണ് എഞ്ചലാ മെർക്കൽ ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാര്‍ഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കര്‍ നാന്‍സി പെലോസി ആണ് മൂന്നാം സ്ഥാനത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook