ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. 17 ഓളം ട്രെയിനുകൾ വൈകിയോടുന്നതായി നോർത്തേൺ റെയിൽവേ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ടാറ്റനഗർ ജമ്മു-താവി മുരി എക്സ്പ്രസ്, പുണെ-നിസാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസ് എന്നിവ ആറു മണിക്കൂറാണ് വൈകിയോടുന്നത്.

ബിലാസ്പൂർ-അമൃത്സർ എക്സ്പ്രസ് അഞ്ചു മണിക്കൂറും ഗയ-ന്യൂഡൽഹി പുരുഷോത്തം എക്സ്പ്രസും ഇൻഡോർ-ന്യൂഡൽഹി എക്സ്പ്രസും നാലു മണിക്കൂർ വൈകി ഓടുന്നതായും എഎൻഐ റിപ്പോർട്ടിലുണ്ട്.

വൈകിയോടുന്ന ട്രെയിനുകൾ

4217 പ്രയാഗ്-ഛണ്ഡിഗഡ് ഉഞ്ചാഹർ എസ്ക്പ്രസ്; 3 മണിക്കൂർ 30 മിനിറ്റ് വൈകിയോടുന്നു

18101 ടാറ്റനഗർ ജന്നു താവി എക്സ്പ്രസ്; 6 മണിക്കൂർ വൈകിയോടുന്നു

12801 പുരി-ന്യൂഡൽഹി പുരുഷോത്തം എക്സ്പ്രസ്; 3 മണിക്കൂർ വൈകിയോടുന്നു

12397 ഗയ-ന്യൂഡൽഹി പുരുഷോത്തം എക്സ്പ്രസ്; 4 മണിക്കൂർ വൈകിയോടുന്നു

14055 ദിബ്രുഗഡ് ഡൽഹി ബ്രഹ്മപുരത്ര മെയിൽ; 3 മണിക്കൂർ വൈകിയോടുന്നു

12427 റിവ-ആനന്ദ് വിഹാർ റിവ എക്സ്പ്രസ്; 3 മണിക്കൂർ വൈകിയോടുന്നു

12225 അസംഗഡ്-ഡൽഹി കെയ്ഫിയാത് എക്സ്പ്രസ്; 3 മണിക്കൂർ വൈകിയോടുന്നു

12381 ഹൊവാഗഡ്-ന്യൂഡൽഹി പൂർവ എക്സ്പ്രസ്; 3.30 മണിക്കൂർ വൈകിയോടുന്നു

12367 ബാഗൽപൂർ-ന്യൂഡൽഹി വിക്രംഷില എക്സ്പ്രസ്; 3 മണിക്കൂർ വൈകിയോടുന്നു

12423 ദിബ്രുഗഡ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ്; 2 മണിക്കൂർ വൈകിയോടുന്നു

12561 ജയ്നഗർ-ന്യൂഡൽഹി സ്വതന്ത്ര സേനാനി എക്സ്പ്രസ്; 3 മണിക്കൂർ വൈകിയോടുന്നു

12493 പുണെ-നിസാമുദീൻ എക്സ്പ്രസ്; 6 മണിക്കൂർ വൈകിയോടുന്നു

22653 തിരുവനന്തപുരം-നിസാമുദീൻ എക്സ്പ്രസ്; 6 മണിക്കൂർ വൈകിയോടുന്നു

12415 ഇൻഡോർ-ന്യൂഡൽഹി എക്സ്പ്രസ്; 4 മണിക്കൂർ വൈകിയോടുന്നു

12951 മുംബൈ-ന്യൂഡൽഹി രാജധാനി; 3 മണിക്കൂർ വൈകിയോടുന്നു

12557മുസാഫർപൂർ-ആനന്ദ് വിഹാർ സപ്ത് ക്രാന്തി എക്സ്പ്രസ്; 2.30 മണിക്കൂർ വൈകിയോടുന്നു

18238 ബിലാസ്പൂർ-അമൃത്സർ എക്സ്പ്രസ്; 5 മണിക്കൂർ വൈകിയോടുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ