scorecardresearch

കാലിത്തീറ്റ കേസ്: ലാലു പ്രസാദിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാം കേസിലാണ് ലാലുവിനെ കുറ്റക്കാരനായി കണ്ടെത്തിയത്

കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാം കേസിലാണ് ലാലുവിനെ കുറ്റക്കാരനായി കണ്ടെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കാലിത്തീറ്റ കേസ്: ലാലു പ്രസാദിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാം കേസിലെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും കൂട്ടാളികളുടെയും ശിക്ഷ പ്രഖ്യാപിക്കുന്നത് മൂന്ന് തവണയാണ് കോടതി മാറ്റിയത്.

Advertisment

ഇന്നലെ, ലാലു ഉൾപ്പെടെ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പേരുടെയും വാദം വിഡിയോ കോൺഫറൻസിലൂടെ കേട്ട ജഡ്ജി വിധി പറയാനായി ഇന്നേയ്ക്കു മാറ്റുകയായിരുന്നു. ഡിസംബർ 23 നാണ് കേസിൽ ലാലു പ്രാസാദ് അടക്കമുള്ള പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഝാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി രജബല വർമ്മയ്ക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കുംഭകോണം നടക്കുമ്പോൾ വെസ്റ്റ് സിങ്ക്ബുവം ജില്ല കളക്ടറായിരുന്ന ഇദ്ദേഹം ക്രമക്കേട് തടയാൻ ശ്രമിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ്.

കാലിത്തീറ്റയുടെ വ്യാജബില്ലുകൾ അവതരിപ്പിച്ച് വലിയ തോതിൽ പണം തട്ടിയത് ഇദ്ദേഹത്തിന്റെ കൂടി അറിവോടെയാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

Lalu Prasad Yadhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: