scorecardresearch

Nirmala Sitharaman Press Conference Highlights: ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കും; കൽക്കരി, ബഹിരാകാശ മേഖലയിലും സ്വകാര്യപങ്കാളിത്തം

FM Nirmala Sitharaman Press Conference Highlights: കൽക്കരി മേഖല സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് കൽക്കരി ഖനനം. ഈ നിയന്ത്രണമാണ് സർക്കാർ എടുത്തുമാറ്റിയത്

FM Nirmala Sitharaman Press Conference Highlights: കൽക്കരി മേഖല സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് കൽക്കരി ഖനനം. ഈ നിയന്ത്രണമാണ് സർക്കാർ എടുത്തുമാറ്റിയത്

author-image
WebDesk
New Update
nirmala sitharaman, ie malayalam

FM Nirmala Sitharaman Press Conference Highlights: ന്യൂഡൽഹി: ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 12 വിമാനത്താവളങ്ങളിൽ 13,000 കോടിയുടെ സ്വകാര്യ നിക്ഷേപം നടത്തും. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും. കൂടുതൽ മേഖലകളിലക്ക് സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനങ്ങൾ വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.

Advertisment

കൽക്കരി മേഖല സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് കൽക്കരി ഖനനം. ഈ നിയന്ത്രണമാണ് സർക്കാർ എടുത്തുമാറ്റിയത്. ലേലത്തിലൂടെയാകും കൽക്കരി ഖനനത്തിന് ബ്ലോക്കുകൾ അനുവദിക്കുക. ആർക്കും ലേലത്തിൽ പങ്കെടുക്കാം. യോഗ്യതാ മാനദണ്ഡങ്ങളില്ല. മുൻ പരിചയം ആവശ്യമില്ല. 500 ഖനി ബ്ലോക്കുകളാണ് ഉടൻ ലേലത്തിൽ വയ്ക്കുക. വരുമാനം പങ്കിടുന്ന രീതിയിലായിരിക്കും സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുക. കൽക്കരി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50,000 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Nirmala Sitharaman Press Conference Live

Live Blog

FM Nirmala Sitharaman Press Conference Highlights: നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം














Highlights

    17:14 (IST)16 May 2020

    ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം

    ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടും. ഉപഗ്രഹ വിക്ഷേപണത്തിൽ അടക്കം സ്വകാര്യ പങ്കാളിത്തം. ഐഎസ്ആർഒയുടെ സൗകര്യങ്ങളും സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാം. പര്യവേഷണം അടക്കമുളള പദ്ധതികൾ സ്വകാര്യ മേഖലയ്ക്കായി തുറക്കും. ശൂന്യാകാശ പര്യവേക്ഷണത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി.

    17:11 (IST)16 May 2020

    വൈദ്യുതമേഖലയിലും സ്വകാര്യവൽക്കരണം

    കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും. ലോഡ് ഷെഡ്ഡിങ്ങിന് വിതരണ കമ്പനികൾക്ക് പിഴ ചുമത്തും. ഇതിനായി 8,100 കോടിയുടെ പദ്ധതി. വൈദ്യുതി താരിഫ് മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമാക്കും

    17:10 (IST)16 May 2020

    ഓർഡനൻസ് ഫാക്ടറികൾ കോർപറേറ്റുകളാക്കും

    ഓർഡനൻസ് ഫാക്ടറികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. പൊതുജനങ്ങൾക്ക് ഓഹരി വാങ്ങാം.

    16:55 (IST)16 May 2020

    വിമാനത്താവളങ്ങളിൽ സ്വകാര്യവൽക്കരണം

    ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും. 12 വിമാനത്താവളങ്ങളിൽ 13,000 കോടിയുടെ സ്വകാര്യ നിക്ഷേപം പ്രതീക്ഷിക്കുന്നു. വിമാനക്കമ്പനികളുടെ യാത്രാച്ചെലവിൽ കുറവുണ്ടാകും. വർഷം ആയിരം കോടിയുടെ ഗുണം കിട്ടും. വിമാന അറ്റകുറ്റപ്പണിയുടെ ഹബ്ബാക്കി ഇന്ത്യയെ മാറ്റും. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും. കൂടുതൽ മേഖലകളിലക്ക് സർവീസ്. 

    16:48 (IST)16 May 2020

    പ്രതിരോധ സാമഗ്രി നിർമ്മാണ മേഖലയിലെ വിദേശ നിക്ഷേപം ഉയർത്തി

    പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49 ൽ നിന്ന് 74 ശതമാനമാക്കി ഉയർത്തി. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാം. രാജ്യസുരക്ഷയെ ബാധിക്കാതിരിക്കാൻ മുൻകരുതലെടുക്കും.

    16:43 (IST)16 May 2020

    ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരും

    ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരും. ചിലയിനം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. ഇറക്കുമതി ചെയ്യുന്ന സ്പെയർ പാർട്സ് ഇന്ത്യയിൽ ഉൽപാദിപ്പിക്കും. ആഭ്യന്തര വിപണിയിൽനിന്ന് ആയുധം വാങ്ങാൻ പ്രത്യേക ബജറ്റ് വിഹിതം. ഇത് പ്രതിരോധച്ചെലവിൽ വൻ കുറവുണ്ടാക്കും.

    16:38 (IST)16 May 2020

    കൽക്കരി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി

    ഖനന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി. ഇതിൽ 18,000 കോടി ഖനികളിൽ നിന്ന് കൽക്കരി നീക്കാൻ ഉപയോഗിക്കും. കൽക്കരി നീക്കാൻ യന്ത്രവത്കൃത സംവിധാനം ഒരുക്കും

    16:38 (IST)16 May 2020

    ധാതു ഉൽപ്പാദനം ലളിതമാക്കും

    ഒരേ കമ്പനിക്കു തന്നെ ധാതു ഉൽപ്പാദനത്തിലെ പ്രവർത്തികളെല്ലാം ഏറ്റെടുക്കാം. ഇടത്തരം സംരംഭകർക്ക് പര്യവേക്ഷണം, ഖനനം, ഉൽപ്പാദനം എന്നിവയ്ക്ക് അനുമതി. ബോക്സൈറ്റ്, കൽക്കരി ഖനികൾ ഒന്നിച്ച് ലേലം ചെയ്യും. 500 ഖനികൾ തുറന്നുകൊടുക്കും. വാർഷികധാതു ഉൽപ്പാദനം 40 ശതമാനം വർധിക്കും. സ്റ്റാംപ് ഡ്യൂട്ടിയിൽ മാറ്റം വരുത്തി

    16:31 (IST)16 May 2020

    കൽക്കരി മേഖല സ്വകാര്യവൽക്കരിക്കും

    കൽക്കരി ഖനനമേഖലയിൽ സ്വകാര്യ പങ്കാളിത്തം. സമ്പൂർണ സർക്കാർ നിയന്ത്രണം ഒഴിവാക്കി. ലേലത്തിലൂടെയാകും കൽക്കരി ഖനനത്തിന് ബ്ലോക്കുകൾ അനുവദിക്കുക. ആർക്കും ലേലത്തിൽ പങ്കെടുക്കാം. യോഗ്യതാ മാനദണ്ഡങ്ങളില്ല. മുൻ പരിചയം ആവശ്യമില്ല. 500 ഖനി ബ്ലോക്കുകളാണ് ഉടൻ ലേലത്തിൽ വയ്ക്കുക.

    16:21 (IST)16 May 2020

    ഇന്ന് 8 മേഖലകളിൽ പ്രഖ്യാപനം

    കൽക്കരി, ധാതു, വ്യോമയാന, പ്രതിരോധ സാമഗ്രികളുടെ നിർമ്മാണം, ബഹിരാകാശം, ആണവോർജം, വൈദ്യുതി വിതരണ മേഖലകളിൽ പ്രഖ്യാപനം.

    16:16 (IST)16 May 2020

    നാലാം ഘട്ടത്തിൽ നയപരമായ മാറ്റങ്ങൾക്ക് ഊന്നൽ

    നാലാം ഘട്ടത്തിൽ നയപരമായ മാറ്റങ്ങൾക്ക് ഊന്നൽ. മൽസരാധിഷ്ഠിതമാക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ലക്ഷ്യം. രാജ്യത്തേക്ക് നിക്ഷേപമെത്താൻ അവസരമൊരുക്കുമെന്ന് ധനമന്ത്രി

    16:07 (IST)16 May 2020

    ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം തുടങ്ങി

    ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം തുടങ്ങി. ആത്മനിർഭർ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനമാണ് ഇന്നു നടക്കുക.

    Advertisment
    FM Nirmala Sitharaman Press Conference Highlights: കാർഷിക മേഖലയ്ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. വിളകളുടെ സംഭരണ പ്രശ്നം പരിഹരിക്കാൻ തുക ചെലവഴിക്കും. ക്ഷീരോൽപാദന അടിസ്ഥാന വികസനത്തിന് 1,500 കോടി. മത്സ്യത്തൊഴിലാളികൾക്കായി 20,000 കോടിയുടെ പദ്ധതി. 9,000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കും. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വഴിയാണ് പദ്ധതി നടപ്പിലാക്കുക.

    FM Nirmala Sitharaman Press Conference Highlights : ഒറ്റ കൂലി സംവിധാനം നടപ്പാക്കും; അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ

    തേനീച്ച വളർത്തൽ സംരംഭങ്ങൾക്ക് 500 കോടി രൂപ നൽകും. 2 ലക്ഷം തേനീച്ച കർഷകർക്ക് പ്രയോജനം. തേനിന്റെ നിലവാരം ഉയർത്തും. കർഷകർക്ക് വിപണി കണ്ടെത്താൻ സഹായം. എല്ലാ പച്ചക്കറികൾക്കും പഴങ്ങൾക്കും വിപണി ഉറപ്പാക്കും. ഓപ്പറേഷൻ ഗ്രീൻ പദ്ധതി ഇതിനായി വ്യാപിപ്പിക്കും. അവശ്യസാധന നിയമം ഭേദഗതി ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

    Corona Virus Nirmala Sitharaman

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: