FM Nirmala Sitharaman Press Conference Highlights: കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി; ക്ഷീര കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും സഹായം

FM Nirmala Sitharaman Press Conference Highlights: കാർഷിക മേഖലയ്ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. വിളകളുടെ സംഭരണ പ്രശ്നം പരിഹരിക്കാൻ തുക ചെലവഴിക്കും

nirmala sitharaman

FM Nirmala Sitharaman Press Conference Highlights: ന്യൂഡൽഹി: കൃഷിക്കും അനുബന്ധ മേഖലകൾക്കും ഊന്നൽ നൽകിക്കൊണ്ടാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ആത്മനിർഭർ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനം നടത്തിയത്. 11 പദ്ധതികളാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. ഇതിൽ എട്ടെണ്ണം കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു.

കാർഷിക മേഖലയ്ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. വിളകളുടെ സംഭരണ പ്രശ്നം പരിഹരിക്കാൻ തുക ചെലവഴിക്കും. ക്ഷീരോൽപാദന അടിസ്ഥാന വികസനത്തിന് 1,500 കോടി. മത്സ്യത്തൊഴിലാളികൾക്കായി 20,000 കോടിയുടെ പദ്ധതി. 9,000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കും. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വഴിയാണ് പദ്ധതി നടപ്പിലാക്കുക.

FM Nirmala Sitharaman Press Conference Highlights : ഒറ്റ കൂലി സംവിധാനം നടപ്പാക്കും; അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ

തേനീച്ച വളർത്തൽ സംരംഭങ്ങൾക്ക് 500 കോടി രൂപ നൽകും. 2 ലക്ഷം തേനീച്ച കർഷകർക്ക് പ്രയോജനം. തേനിന്റെ നിലവാരം ഉയർത്തും. കർഷകർക്ക് വിപണി കണ്ടെത്താൻ സഹായം. എല്ലാ പച്ചക്കറികൾക്കും പഴങ്ങൾക്കും വിപണി ഉറപ്പാക്കും. ഓപ്പറേഷൻ ഗ്രീൻ പദ്ധതി ഇതിനായി വ്യാപിപ്പിക്കും. അവശ്യസാധന നിയമം ഭേദഗതി ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
Nirmala Sitharaman press conference LIVE updates

Live Blog

FM Nirmala Sitharaman Press Conference Highlights: നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം














Highlights

    17:06 (IST)15 May 2020





















    കർഷകർക്ക് ഇ-ട്രേഡിങ്

    കർഷകർക്ക് ഉൽപ്പന്നങ്ങൾ മെച്ചപ്പെട്ട വിലയ്ക്ക് വിൽക്കാം. കർഷകർക്ക് ഇഷ്ടമുളളയിടത്ത് ഉൽപ്പന്നങ്ങൾ വിൽക്കാനാകും. ലൈസൻസ് ഉളളവർക്ക് മാത്രമേ വിൽക്കാവൂ എന്ന സ്ഥിതി മാറും. കൃഷി തുടങ്ങുമ്പോൾ തന്നെ വില നിശ്ചയിക്കാം.

    17:04 (IST)15 May 2020





















    അവശ്യസാധന നിയമം ഭേദഗതി ചെയ്യും

    അസധാരണ സന്ദർഭങ്ങളിലൊഴികെ കർഷകർക്ക് ഉൽപ്പന്നങ്ങൾ കൂടുതൽ സംഭരിക്കാം. വിൽപന മെച്ചപ്പെടുത്താനും മികച്ച വില ഉറപ്പാക്കാനുമാണ് നിയമം. അന്തർ സംസ്ഥാന വ്യാപാരം എളുപ്പത്തിലാക്കും.

    16:55 (IST)15 May 2020





















    കർഷകർക്ക് വിപണി കണ്ടെത്താൻ സഹായം

    കർഷകർക്ക് വിപണി കണ്ടെത്താൻ സഹായം. എല്ലാ പച്ചക്കറികൾക്കും പഴങ്ങൾക്കും വിപണി ഉറപ്പാക്കും. ഓപ്പറേഷൻ ഗ്രീൻ പദ്ധതി ഇതിനായി വ്യാപിപ്പിക്കും. അവശ്യസാധന നിയമം ഭേദഗതി ചെയ്യും.

    16:53 (IST)15 May 2020





















    തേനീച്ച വളർത്തൽ സംരംഭങ്ങൾക്ക് 500 കോടി

    തേനീച്ച വളർത്തൽ സംരംഭങ്ങൾക്ക് 500 കോടി രൂപ നൽകും. 2 ലക്ഷം തേനീച്ച കർഷകർക്ക് പ്രയോജനം. തേനിന്റെ നിലവാരം ഉയർത്തും.

    16:51 (IST)15 May 2020





















    വളർത്തുമൃഗങ്ങളിലെ രോഗബാധ തടയാൻ 13,343 കോടി

    വളർത്തുമൃഗങ്ങളിലെ രോഗബാധ തടയാൻ 13,343 കോടി. 53 കോടി വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പിന്. ഇതുവരെ 1.5 കോടി കന്നുകാലികൾക്ക് കുത്തിവയ്പ് എടുത്തു.

    16:43 (IST)15 May 2020





















    ഔഷധസസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കും

    ഔഷധസസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കും. 10 ലക്ഷം ഹെക്ടർ ഭൂമിയിൽ ഔഷധസസ്യങ്ങളുടെ കൃഷി ഉറപ്പാക്കും. ഗംഗാതീരത്ത് 800 ഹെക്ടർ ഔഷധസസ്യ ഇടനാഴി. ഗംഗാ നദിയുടെ തീരത്ത് കൃഷി പ്രോൽസാഹിപ്പിക്കും

    16:41 (IST)15 May 2020





















    ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങൾക്ക് 10,000 കോടി

    ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങൾക്ക് 10,000 കോടിയുടെ പദ്ധതി. 2 ലക്ഷം സ്ഥാപനങ്ങൾക്ക് ഗുണം കിട്ടും. ഗുണനിലവാരം ഉയർത്തുന്നതിനും വിപണനത്തിനും സഹായം. ക്ലസ്റ്റർ അധിഷ്ഠിതമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. സംരംഭങ്ങളുടെ വരുമാനം ഉയർത്തുകയാണ് ലക്ഷ്യം. രാജ്യാന്തര നിലവാരത്തിലുളള ബ്രാൻഡ് വികസിപ്പിക്കുക ലക്ഷ്യം.

    16:38 (IST)15 May 2020





















    മൃഗസംരക്ഷണത്തിന് പ്രത്യേക ഊന്നൽ

    മൃഗസംരക്ഷണത്തിന് 13,343 കോടിയുടെ പദ്ധതി. കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകും. പദ്ധതി ക്ഷീരോൽപാദനത്തിന് മുതൽക്കൂട്ടാകും

    16:35 (IST)15 May 2020





















    മത്സ്യത്തൊഴിലാളികൾക്കായി 20,000 കോടി

    മത്സ്യത്തൊഴിലാളികൾക്കായി 20,000 കോടിയുടെ പദ്ധതി. 9,000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കും. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വഴിയാണ് പദ്ധതി നടപ്പിലാക്കുക. മത്സ്യബന്ധന മേഖലയ്ക്ക് 11,000 കോടി.

    16:26 (IST)15 May 2020





















    കാർഷിക മേഖലയ്ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി

    കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടിയുടെ ഫണ്ട്. വിളകളുടെ സംഭരണ പ്രശ്നം പരിഹരിക്കാൻ തുക ചെലവഴിക്കും

    16:21 (IST)15 May 2020





















    ലോക്ക്ഡൗൺ കാലത്ത് എടുത്ത നടപടികൾ

    താങ്ങുവില ഉറപ്പാക്കാൻ 74,300 കോടിരൂപ വിനിയോഗിച്ചു. പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറി. പിഎം ഫസൽ ഭീമാ യോജനയിൽ 2 മാസത്തിനിടെ 6400 കോടി കൈമാറി. ക്ഷീര കർഷകരിൽനിന്ന് 111 കോടി ലിറ്റർ പാൽ അധികം ശേഖരിച്ചു. പാലിന്റെ വിൽപനയിലെ കുറവ് നികത്താനാണിത്. 4,100 കോടി ക്ഷീരുകർഷകർക്ക് നൽകി.

    16:14 (IST)15 May 2020





















    ഇന്ന് പ്രഖ്യാപിക്കുന്നത് 11 പദ്ധതികൾ

    11 പദ്ധതികളിൽ എട്ടെണ്ണം കാർഷിക മേഖലയിലെ അടിസ്ഥാന വികസനത്തിന്. മൂന്നെണ്ണം ഭരണരംഗത്തെ മാറ്റത്തിന്

    16:09 (IST)15 May 2020





















    സാമ്പത്തിക പാക്കേജ് മൂന്നാംഘട്ടം

    ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം തുടങ്ങി. മൂന്നാംഘട്ടത്തിൽ പ്രഖ്യാപിക്കുന്നത് കൃഷിയും അനുബന്ധ മേഖലകളും. കൃഷി, മൽസ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകൾക്കാണ് മൂന്നാംഘട്ടത്തിൽ ഊന്നൽ. 

    16:03 (IST)15 May 2020





















    ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം ഇന്നു വൈകീട്ട് നാലിന്

    ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം ഇന്നു വൈകീട്ട് നാലിന് നടക്കും. ആത്മനിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ മന്ത്രി വിശദീകരിക്കും

    FM Nirmala Sitharaman Press Conference Highlights: അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ നൽകുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പറഞ്ഞു. 5കിലോ ധാന്യവും (അരി അല്ലെങ്കിൽ ഗോതമ്പ്) ഒരു കിലോ പരിപ്പും നൽകും. ഇതിനുളള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും. 8 കോടി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുണം കിട്ടും. സംസ്ഥാനങ്ങൾക്കാണ് നടത്തിപ്പ് ചുമതലയെന്നും ധനമന്ത്രി വ്യക്തമാക്കി.

    15 നടപടികളാണ് മന്ത്രി ബുധനാഴ്ച പ്രഖ്യാപിച്ചത്. വരുമാന നികുതി അടയ്ക്കുന്നവര്‍ക്ക് 18,000 കോടി തിരിച്ചുനല്‍കുമെന്നും ഇത് 14 ലക്ഷം നികുതിദായകര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. വരുമാന നികുതി രേഖകള്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടുകയും ചെയ്തു. നവംബര്‍ 30 വരെയാണ് നീട്ടിയത്. കൂടാതെ, വിവാദ് സെ വിശ്വാസ് പദ്ധതി പ്രകാരം തുക അടയ്‌ക്കേണ്ട തിയതി ഡിസംബര്‍ 31 വരെ നീട്ടി.

    Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

    Web Title: Fm nirmala sitharaman announcements press conference coronavirus live updates

    Next Story
    അംഫാൻ ചുഴലിക്കാറ്റ്: ന്യൂനമർദം ശക്തിപ്രാപിക്കുന്നു, ജാഗ്രതാ നിർദേശം
    Show comments